ADVERTISEMENT

അകമ്പാടം ∙ കാട്ടാന തേക്ക് മരം തള്ളിയിട്ട് സൗരോർജ വൈദ്യുതി വേലി തകർത്തു. തുടർന്ന് പുരയിടത്തിൽ കടന്ന് വിളകൾ നശിപ്പിച്ചു. ജനവാസ മേഖലയിലുള്ള മണ്ണുപ്പാടത്ത് നാലകത്ത് വീരാൻ കുട്ടിയുടെ കൃഷിയിടത്തിൽ 6ന് രാത്രി ആണ് സംഭവം. വൈദ്യുതി പ്രവഹിക്കുന്നത് മുടക്കാനാണ് കമ്പികൾക്ക് മീതെ, മരം മറിച്ചിട്ടത്. വാഴ, കമുക് എന്നിവ നശിപ്പിച്ചു. ചക്ക പറിച്ചു തിന്നു.

എടക്കോട് വനത്തിൽ നിന്നാണ് ആനയുടെ വരവ്. കൈപ്പള്ളി ഹസന്റെ വീടിന്റെ ഗേറ്റ് തള്ളി മറിച്ചിട്ടു. പുരയിടത്തിലെ വാഴകൾ, കമുക് എന്നിവ നശിപ്പിച്ചു. വേറെ പുരയിടങ്ങളിലും നാശം ഉണ്ടാക്കിയിട്ടുണ്ട്. മൊടവണ്ണയിൽ വച്ച് വനപാലകർ വിരട്ടിയോടിച്ചപ്പോഴാണ് മണ്ണുപ്പാടത്തെത്തിയത്. പിന്നീട് പൊക്കോട് ബിറ്റിൽ കയറി മറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com