ADVERTISEMENT

തേഞ്ഞിപ്പലം ∙ പെരുവള്ളൂർ പഞ്ചായത്തിലെ ചില ഭാഗങ്ങളിൽ ചൊവ്വ വൈകിട്ടും ഇന്നലെ രാവിലെയുമായി തെരുവുനായയുടെ പരാക്രമത്തിൽ 10 പേർക്ക് പരുക്ക്. പാലപ്പെട്ടിപ്പാറ (ഇരുമ്പൻകുടുക്ക്), കൂമണ്ണ, സൂപ്പർ ബസാർ, വലിയപറമ്പ് ഗ്രാമങ്ങളിലാണ് പ്രദേശവാസികളെ പരിഭ്രാന്തരാക്കി നായ പരാക്രമം നടത്തിയത്. ചൊവ്വ വൈകിട്ട് 7ന് 3 പേർക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ 6 പേർക്കും പരുക്കേറ്റു. ഒരാൾക്ക് നായ പാഞ്ഞടുക്കവേ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പരുക്കേൽക്കുകയായിരുന്നു.

9 പേർക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകി. വീണ് പരുക്കേറ്റയാൾക്ക് ചികിത്സ നൽകി. 2 കുട്ടികളും സ്ത്രീകളും പരുക്കേറ്റവരിൽ പെടുന്നു. ഒരേ നായയാണ് അക്രമാസക്തനായി ആളുകൾക്ക് നേരെ പാഞ്ഞടുത്ത് പരാക്രമം നടത്തിയതെന്നാണ് സൂചന. എ.സൈനബ, ചോലയിൽ സിറാജുദ്ധീൻ, എൻ.കെ. ഹനീഫ, കെ.മൈമൂന, ചെമ്പൻ ശുഹൈബ്, യു.പി.അമീർ, സഹില, കുട്ടികളായ സി.മുഹമ്മദ് അയാൻ (രണ്ടര), സഹീറാ ഫാത്തിമ (5) എന്നിവരെയാണ് നായ ആക്രമിച്ചത്.

പലചരക്ക് വ്യാപാരി കെ. മുഹമ്മദ് കുട്ടിക്കാണ് വീണ് പരുക്കേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വാക്‌സീൻ ലഭ്യമല്ലാത്തതിനാൽ 9 പേർക്കും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് പ്രതിരോധ കുത്തിവയ്പ് എടുത്തത്. നായ പരക്കം പായുന്ന സിസിടിവി ക്യാമറ ദൃശ്യവും ഇതിനിടെ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി പുറത്തു വിട്ടു. തെരുവ് നായയുടെ വ്യാപക അക്രമം പ്രദേശത്ത് ആദ്യമാണെന്ന് സ്ഥിരസമിതി അധ്യക്ഷൻ അഞ്ചാലൻ ഹംസ ഹാജി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com