മലപ്പുറം ജില്ലയിൽ ഇന്ന് (09-06-2023); അറിയാൻ, ഓർക്കാൻ

malappuram-ariyan-map.jpg.image.845.440
SHARE

എസ്ബിഐ മെഗാ വായ്പമേള ഇന്നു മുതൽ : മലപ്പുറം ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മലപ്പുറം റീജനൽ ഓഫിസിനു കീഴിൽ ഇന്നു മുതൽ 11 വരെ കിഴക്കേത്തല ബ്രാഞ്ചിൽ മെഗാ വായ്പമേള സംഘടിപ്പിക്കുന്നു. പി.ഉബൈദുല്ല എംഎൽഎ ഉദ്ഘാടനം ചെയ്യും. ഭവന, വിദ്യാഭ്യാസ വായ്പകൾ, വായ്പകൾക്കു സ്പോട്ട് അപ്രൂവൽ എന്നിവ ഉണ്ടാകും.

സൗജന്യ തൈറോയ്ഡ് പരിശോധന

താനൂർ ∙ കിഴക്കെ മുക്കോല സംഘമിത്ര സേവാസമിതി 10ന് സൗജന്യ തൈറോയ്ഡ് രക്ത പരിശോധന ക്യാംപ് 2023 കൊതവന്മാട്ടിൽ ക്ഷേത്ര പരിസരത്ത്  9.30 മുതൽ നടത്തും. നമ്പർ 9746 859 514. 

സൗജന്യ പരിശീലനം

∙ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ എടപ്പാൾ നാട്ടു നന്മ യുവജന പരിശീലന കേന്ദ്രത്തിൽ പിഎസ്‍സി, യുപിഎസ്‍സി മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 20ന് മുൻപ് അപേക്ഷിക്കണം. http://www.minoritywelfare.kerala.gov.in/, 9539989794. 

അധ്യാപക ഒഴിവ്

∙ മമ്പാട് എംഇഎസ് കോളജിൽ ബിവോക് വിഷ്വൽ കമ്യൂണിക്കേഷൻ അധ്യാപക ഒഴിവുണ്ട്. 12ന് ഉള്ളിൽ അപേക്ഷിക്കണം. vcmesmampad@gmail.com. 9495290001.

ആർച്ചറി പരിശീലനം

മലപ്പുറം ∙ ഫ്യൂച്ചർ ഒളിംപ്യൻസ് പ്രഫഷനൽ ആർച്ചറി പരിശീലന അക്കാദമിയും ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും ചേർന്ന് ആർച്ചറി പരിശീലനം ആരംഭിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. കുറഞ്ഞത് 100 മീറ്റർ സ്ഥലമുള്ള സ്ഥാപനങ്ങൾ 13ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. പരിശീലനത്തിന് ആവശ്യമായ ആർച്ചറി ഉപകരണങ്ങൾ അക്കാദമി സൗജന്യമായി നൽകും. വിവരങ്ങൾക്ക് https://pcasak.weebly.com, 9809921065.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS