കടൽക്ഷോഭം; പാലപ്പെട്ടിയിൽ 12 വീടുകളിൽ വെള്ളംകയറി

HIGHLIGHTS
  • സംരക്ഷണ ഭിത്തി നിർമിക്കണമെന്ന് ജിയോളജി വകുപ്പ്, ചെലവിട്ട തുക പാഴാകുമെന്ന് ആശങ്ക
വെളിയങ്കോട് പത്തുമുറിയിൽ കടൽക്ഷോഭത്തിൽ തീരം ഇടിഞ്ഞപ്പോൾ.
വെളിയങ്കോട് പത്തുമുറിയിൽ കടൽക്ഷോഭത്തിൽ തീരം ഇടിഞ്ഞപ്പോൾ.
SHARE

വെളിയങ്കോട് ∙ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ പാലപ്പെട്ടിയിൽ 12 വീടുകളിൽ വെള്ളംകയറി. ഇന്നലെ ഉച്ചയ്ക്കു ശേഷം ഉണ്ടായ കടൽക്ഷോഭത്തിലാണ് പാലപ്പെട്ടി ബീച്ചിലും അജ്മേർ നഗറിലും കടൽ കരയിലേക്ക് കയറിയത്. കടൽഭിത്തിക്ക് മുകളിലൂടെ തിരമാലകൾ കയറിയാണ് വീടുകളിലേക്ക് വെള്ളം കയറിയത്. കടൽക്ഷോഭം ഉണ്ടാകാൻ സാധ്യത കണക്കിലെടുത്ത് തീരദേശത്തെ 30 കുടുംബങ്ങളോട് സുരക്ഷിത സ്ഥലത്തേക്ക് താമസം മാറാൻ റവന്യു അധികൃതർ നിർദേശം നൽകി.

കടൽക്ഷോഭത്തിൽ പൊന്നാനി പാലപ്പെട്ടി ബീച്ചിലെ വീടുകളിലേക്ക് വെള്ളം കയറുന്നു.
കടൽക്ഷോഭത്തിൽ പൊന്നാനി പാലപ്പെട്ടി ബീച്ചിലെ വീടുകളിലേക്ക് വെള്ളം കയറുന്നു.

പാലപ്പെട്ടി ഗവ.ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ ഷെൽറ്ററിലേക്കോ ബന്ധുവീട്ടിലേക്കോ താൽക്കാലികമായി താമസം മാറാനാണ് നിർദേശം നൽകിയത്. അജ്മേർ നഗറിലെ ഒരു കുടുംബം വൈകുന്നേരത്തോടെ ഷെൽറ്ററിലേക്ക് താമസം മാറി. വെളിയങ്കോട് പത്തുമുറിയിലും കടൽ കരയിലേക്ക് കയറി. കടൽക്ഷോഭത്തിൽ തീരം കര കവർന്നു കൊണ്ടിരിക്കുകയാണ്. 

പൊന്നാനി ഡപ്യൂട്ടി തഹസിൽദാർ സി.കെ.സുകേഷ്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു, പഞ്ചായത്ത് പ്രസിഡന്റ് ബിനീഷാ മുസ്തഫ, വില്ലേജ് ഓഫിസർ കെ.എം.ജയശ്രീ എന്നിവർ വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS