പൊന്നാനി ∙ പൊന്നാനി തീരപ്രദേശങ്ങളിൽ കടൽ ഭിത്തി നിർമിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ശനിയാഴ്ച വൈകിട്ട് 5ന് മന്ത്രി പൈതൃക സ്ഥാപനമായി സർക്കാർ പ്രഖ്യാപിച്ച പൊന്നാനി മിസ്‌രി പള്ളി നവീകരിച്ചതിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. മുദ്രാവാക്യം വിളിച്ച് മന്ത്രിയെ തടയാനെത്തിയ പ്രവർത്തകർ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.