കുഞ്ഞുമുഖങ്ങളെ ഫ്രെയ്മിൽ ആക്കി സഹീറ എരഞ്ഞിക്കൽ

Mail This Article
തിരൂർ ∙ പിറന്നയുടൻ മനസ്സിൽ പതിയുന്ന കുഞ്ഞിന്റെ മുഖം. പിന്നീടുണ്ടാകുന്ന വളർച്ചയിൽ വരുന്ന മാറ്റങ്ങൾ. ഇവയെല്ലാം ചിത്രങ്ങളാക്കി സൂക്ഷിക്കുന്ന പതിവുണ്ട് പുതിയ കാലത്ത്. ന്യൂ ബോൺ ബേബി ഫൊട്ടോഗ്രഫി എന്നാണ് ഇത് അറിയപ്പെടുന്നത്. പിറന്നു വീഴുന്ന കുഞ്ഞുങ്ങളെ ക്യാമറക്കണ്ണു കൊണ്ട് ഒപ്പിയെടുക്കുന്ന മലയാളി പെൺകുട്ടിയുണ്ട് അബുദാബിയിൽ. എടവണ്ണക്കാരി സഹീറ എരഞ്ഞിക്കലാണ് ക്യാമറയിൽ കുഞ്ഞുങ്ങളെ പകർത്തുന്നത്. സോഫ്റ്റ്‍വെയർ എൻജിനീയറായ സഹീറ ഭർത്താവ് തിരൂർ സ്വദേശി വാസിം ചെറുകാട്ടിനൊപ്പമാണ് അബുദാബിയിൽ എത്തിയത്.
ന്യൂ ബോൺ ഫൊട്ടോഗ്രഫിയിലേക്കു തിരിഞ്ഞിട്ട് ഒരു വർഷമാകുന്നു. ഇതിനായി ഇംഗ്ലണ്ടിലുള്ള ചില ഫൊട്ടോഗ്രാഫർമാരുടെ കീഴിൽ പരിശീലിക്കുകയും ചെയ്തു. ഇന്ത്യക്കാരുടെ കുഞ്ഞുങ്ങളെ മാത്രമല്ല, അയർലൻഡ്, യുകെ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള ദമ്പതിമാരും കുഞ്ഞുങ്ങളുടെ ചിത്രമെടുക്കാൻ സഹീറയെ സമീപിക്കുന്നുണ്ട്.