യുഎഇയിൽ പാണ്ടിക്കാട് സ്വദേശിനിക്ക് അധ്യാപിക അവാർഡ്

Mail This Article
×
പാണ്ടിക്കാട് ∙ യുഎഇയിൽ പാണ്ടിക്കാട് സ്വദേശിനിക്ക് അധ്യാപിക അവാർഡ് ലഭിച്ചു. യുഎഇയിലെ സിബിഎസ്ഇ അധ്യാപകരിൽ മികവു പുലർത്തുന്നവർക്ക് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയും ഇന്ത്യൻ അസോസിയേഷൻ അജ്മാനും സംയുക്തമായി നൽകുന്ന അവാർഡിനാണ് പാണ്ടിക്കാട് കൊളപ്പറമ്പിലെ കൊളക്കാടൻ ജസീന അർഹയായത്.
ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധിയിൽ നിന്നും ജസീന അവാർഡ് ഏറ്റുവാങ്ങി. നിലവിൽ ജസീന ഇന്ത്യൻ സ്കൂൾ ഷാർജയിലെ ബയോളജി വിഭാഗം മേധാവിയും സ്കൂൾ എൻവയൺമെന്റ് ക്ലബ് ചീഫ് കോ-ഓർഡിനേറ്ററുമാണ്. ഷാർജാ സ്‌റ്റേറ്റ് കെഎംസിസി വനിതാ വിങ്ങിന്റെ മുഖ്യ രക്ഷാധികാരി കൂടിയാണ്. ഭർത്താവ്: ഷാർജയിലെ ഫാർമസി ഉടമയായ ഡോ. അബ്ദുൽ ഹമീദ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.