ADVERTISEMENT
പുത്തനത്താണി∙ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ആറുവരിപ്പാതയുടെ അരികിൽ കുളം രൂപംകൊണ്ടു. വെട്ടിച്ചിറയിലാണ് 2 ദിവസമായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിപ്പോകുന്നത്. പരന്നൊഴുകാതിരിക്കാൻ റോഡരികിൽ കുഴിയെടുത്ത് അതിൽ വെള്ളം കെട്ടിനിർത്തിയിരിക്കുകയാണ്. പൈപ്പ് നന്നാക്കാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല. പലപ്പോഴും ഇവിടെ പൈപ്പ് പൊട്ടി വെള്ളം പാഴായി ഒഴുകാറുണ്ട്. പരാതിപ്പെട്ടിട്ടും പരിഹാരമില്ല. പൈപ്‌ലൈൻ വഴിയെത്തുന്ന ശുദ്ധജലത്തെ ആശ്രയിക്കുന്ന കുടുംബങ്ങൾ ഇതോടെ പ്രയാസത്തിലാണ്. ഉടനെ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com