ADVERTISEMENT

മലപ്പുറം∙ പ്രവാചക ജന്മദിനത്തോടനുബന്ധിച്ചു ഫുജൈറ ഭരണകൂടത്തിനു കീഴിൽ നടത്തിയ അൽ ബദ്ർ ഫെസ്റ്റിവലിൽ അതിഥിയായി സമസ്ത സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി. മീലാദ് പരിപാടിക്കെത്തിയ ഖലീൽ ബുഖാരി തങ്ങളെ ഫുജൈറ കിരീടവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി സ്വീകരിച്ചു.

ഫുജൈറ ക്രിയേറ്റീവ് സെന്ററിൽ നടത്തിയ പരിപാടിയിൽ യുഎഇ, ഈജിപ്ത്, ഒമാൻ, സിറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള സംഘങ്ങളുടെ ദഫ്, കലാ പ്രദർശനങ്ങൾ അരങ്ങേറി.അൽ ബദ്‌റിന്റെ ഭാഗമായി ഫുജൈറ കിരീടാവകാശി സ്‌പോൺസർ ചെയ്ത സ്കോളർഷിപ് ജേതാക്കളെ ആദരിച്ചു.

അറബി കലിഗ്രഫി, കലിഗ്രഫി പെയിന്റിങ്ങുകൾ, സ്‌കൂൾ വിദ്യാർഥികൾക്കായി പ്രവാചക ജീവചരിത്രത്തെക്കുറിച്ചുള്ള കഥ പറച്ചിൽ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തി. ഏറ്റവും മികച്ച രീതിയിൽ മീലാദ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഫുജൈറ ഭരണകൂടത്തെ തങ്ങൾ പ്രശംസിച്ചു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com