നെറ്റ്ബോൾ: പരിയാപുരം സെന്റ് മേരീസിന് ഇരട്ടക്കിരീടം

Mail This Article
ചുങ്കത്തറ ∙ ജില്ലാ സബ് ജൂനിയർ നെറ്റ്ബോൾ ചാംപ്യൻഷിപ്പിൽ ആൺ, പെൺ വിഭാഗങ്ങളിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് കിരീടം. ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ നെറ്റ് ബോൾ അസോസിയേഷനും ചേർന്ന് നടത്തിയ ചാംപ്യൻഷിപ്പിൽ സബ് ജൂനിയർ (ആൺ) വിഭാഗത്തിൽ ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിനെയും (സ്കോർ: 16-6) സബ് ജൂനിയർ (പെൺ) വിഭാഗത്തിൽ മണിമൂളി ക്രൈസ്റ്റ് കിങ് ഹയർ സെക്കൻഡറി സ്കൂളിനെയും (സ്കോർ: 9-5) ഫൈനലിൽ പരാജയപ്പെടുത്തിയാണ് പരിയാപുരം വിജയം സ്വന്തമാക്കിയത്. വിജയിച്ച മുഴുവൻ ടീം അംഗങ്ങളും പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമിയിലെ താരങ്ങളാണ്.
സബ് ജൂനിയർ (ആൺ) വിഭാഗത്തിൽ അഭിഷേക് (ക്യാപ്റ്റൻ), അജയ് ജോസഫ്, ആൽഡ്രിൻ ബെന്നി, അലൻ കെ.അനൂപ്, കെ.അർജുൻ, ആൽവിൻ, എമിൽ സാജു, എം.ജോസഫ് തോമസ്, ജോയൽ വിൻസന്റ്, കെൻസ് സണ്ണി, ലിയോൺ വിനോജ്, വരുൺ ദേവ് എന്നിവരും സബ് ജൂനിയർ (പെൺ) വിഭാഗത്തിൽ എസ്.അശ്വചിത്ര (ക്യാപ്റ്റൻ), എൽസിറ്റ ജോസ്, പി.ആർദ്ര, പി.നന്ദന, അന്ന ആന്റണി, ഷാദിയ, അക്സ എം.ജോയ്, കെ.കൃഷ്ണേന്ദു, അനന്യ ജയപ്രവീൺ, കെ.ടി.ദിൽന എന്നിവരും പരിയാപുരത്തിനായി കളത്തിലിറങ്ങി. കെ.എസ്.സിബി, ജസ്റ്റിൻ ജോസ് എന്നിവരാണ് പരിശീലകർ.