ADVERTISEMENT

മാറഞ്ചേരി ∙ വരൾച്ച മുന്നിൽ കണ്ട്  മാറഞ്ചേരി മാറാടിയിൽ നെൽക്കൃഷി ഇറക്കാനുള്ള പമ്പിങ്ങിനു തുടക്കമായി. പൊന്നാനി കോളിലെ പുഞ്ച സീസണിനു മാറഞ്ചേരി പഞ്ചായത്തിലെ മാറാടിയിൽ ആണു  തുടക്കമായത്. മഴ കുറയുന്ന സാഹചര്യത്തിൽ വരൾച്ച ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് മാറാടിയിൽ തുലാം വർഷത്തിന് മുൻപ് കൃഷി ഇറക്കാൻ കർഷകർ തീരുമാനിച്ചത്.

പാടശേഖരത്ത് കെട്ടിനിൽക്കുന്ന വെള്ളം പമ്പ് സെറ്റിന്റെ സഹായത്തോടെയാണു വറ്റിച്ചെടുക്കുന്നത്. പമ്പ് ചെയ്യുന്ന വെള്ളം പുറം കോളിലേക്കാണ് ഒഴുക്കിവിടുന്നത്. 70 ഏക്കർ വരുന്ന പാടശേഖരത്ത് ഉമ നെല്ലാണ് കൃഷി ചെയ്യുക.‍ വെള്ളം കുറയുന്ന സാഹചര്യത്തിൽ അടുത്ത മാസം പകുതിയോടെ നടീൽ നടത്താനാണ് കർഷകരുടെ തീരുമാനം.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com