ADVERTISEMENT

നിലമ്പൂർ ∙ സംസ്ഥാനത്തെ മികച്ച വയോജന സൗഹൃദ നഗരസഭയ്ക്കുള്ള സാമൂഹികനീതി വകുപ്പിന്റെ പുരസ്കാരം നിലമ്പൂരിന്. വയോജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ, മാനസികോല്ലാസം, സുരക്ഷിതത്വം തുടങ്ങിയവ ഉറപ്പാക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതികൾ ആണ് നേട്ടത്തിന് അർഹമാക്കിയത്.

നഗരത്തിൽ സായംപ്രഭാ ഹോം, മയ്യംതാനിയിൽ പകൽ വീട് എന്നിവ പ്രവർത്തിക്കുന്നു. കലാ, കായിക, സാംസ്കാരിക പരിപാടികൾ എന്നിവ ദിവസേനയുണ്ട്. പരിചരണത്തിന് കെയർ ഗിവറെ നിയമിച്ചു. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ വയോമിത്രം പദ്ധതിയിൽ വിവിധ സ്ഥലങ്ങളിൽ 24 ക്ലിനിക്കുകൾ നടത്തിവരുന്നു.

പദ്ധതിയിൽ വയാേമിത്രം ക്ലബ്ബുകളും പ്രവർത്തിച്ചു വരുന്നു, 33 വാർഡുകളിൽ 85 വയോജന അയൽക്കൂട്ടങ്ങൾ തുടങ്ങി. സായംപ്രഭ, ആയുർവേദ ഡിസ്പെൻസറി എന്നിവ കേന്ദ്രീകരിച്ച് യോഗാ പരിശീലനം നൽകുന്നു.പാലിയേറ്റീവ് പരിരക്ഷാ പരിചരണവും നല്ല രീതിയിലാണ്. മയ്യംതാനിയിൽ പകൽവീടിന് 30 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം നിർമിച്ചു.

ഒന്നര പതിറ്റാണ്ടായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ ഫോറം നഗരസഭയ്ക്ക് മുതൽക്കൂട്ടാണ്. 8000 പുസ്തകങ്ങളുള്ള സദ്ഗമയ വായനശാല മുതിർന്ന പൗരന്മാർക്ക് വേണ്ടിയുണ്ട്. വയോജന ദിനമായ ഒക്ടോബർ ഒന്നിന് തിരുവനന്തപുരത്ത് നടത്തുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും. നേട്ടം കൂടുതൽ ക്ഷേമ പദ്ധതികൾക്ക് ഊർജം പകരുമെന്ന് നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, ഉപാധ്യക്ഷ അരുമാ ജയകൃഷ്ണൻ  എന്നിവർ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT