ADVERTISEMENT

കരിപ്പൂർ ∙ പതിനഞ്ചുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. പള്ളിക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് കുമ്മിണിപ്പറമ്പ് കെ.സി.സൈതലവി (61), കുഴിമണ്ണ താമളി പാമ്പ്രംതൊടി അയ്യൂബ് (35) എന്നിവരെയാണു പോക്സോ ചുമത്തി കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാർഥിയെ കോഴിക്കോട് വിമാനത്താവളത്തിനു സമീപത്തെ കെട്ടിടത്തിൽ കൊണ്ടുപോയി കെ.സി.സൈതലവി പീഡിപ്പിച്ചു എന്നാണു പരാതി. വിദ്യാർഥിയെ ഇയാൾക്കൊപ്പം കാറിൽ പോകാൻ പ്രേരിപ്പിച്ചുവെന്നും മറ്റുമാണ് അയ്യൂബിനെതിരെയുള്ള കേസ്.പള്ളിക്കൽ പഞ്ചായത്തിൽ 2005ൽ യുഡിഎഫ് ഭരണസമിതിയിൽ പ്രസിഡന്റും 2015ൽ ഇടതു മുന്നണിയുടെ സ്വതന്ത്ര മെംബറുമായിരുന്നു സൈതലവി. കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com