ADVERTISEMENT

മലപ്പുറം∙ പ്രവാചക പ്രകീർത്തന റാലികളോടെ നാടെങ്ങും നബിദിനാഘോഷം നടത്തി. കോഡൂർ പാട്ടുപാറകുളമ്പ മുനവ്വിറുൽ ഇസ്‍ലാം സംഘത്തിനു കീഴിലുള്ള ഒറ്റത്തറ താജുൽഉലൂം ഹയർ സെക്കൻഡറി മദ്രസയും പാലക്കൽ മദ്രസയും ചേർന്നു നടത്തിയ നബിദിന ഘോഷയാത്ര ഒറ്റത്തറയിൽനിന്ന് ആരംഭിച്ച് പാലക്കൽ, ചെമ്മങ്കടവ്, പൊൻമള മുട്ടി പാലം വരെ പര്യടനം നടത്തി. മഴ വകവയ്ക്കാതെ വിദ്യാർഥികളും രക്ഷിതാക്കളും ജാഥയിൽ പങ്കെടുത്തു. 

വിവിധ സ്ഥലങ്ങളിൽ സഹോദര സമുദായാംഗങ്ങൾ അടക്കം ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. ചെമ്മങ്കടവ് അങ്ങാടിയിൽ ഫ്രൻഡ്സ് കൂട്ടായ്മയുടെയും പാലക്കൽ പരി സുരേന്ദ്രന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.മുദരിസ് സിദ്ദീഖ് ഫൈസി മേൽമുറി, സദർ മുഅല്ലിം മുജീബ് മിസ്ബാഹി പാങ്ങ്, മഹല്ല് പ്രസിഡന്റ് അബ്ദുസ്സലാം പാട്ടുപാറ, മദ്രസ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സ്രാമ്പിക്കൽ അബ്ദുറഹിമാൻ, സെക്രട്ടറി ഹസൈൻ മണിപറമ്പത്ത്, ഉമ്മത്തൂർ ഹംസക്കുട്ടി, മച്ചിങ്ങൽ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

കൂട്ടിലങ്ങാടി∙ ടൗൺ ശിഹാബ് തങ്ങൾ സ്മാരക നൂറുൽ ഇർഫാൻ ഹയർ സെക്കൻഡറി മദ്രസയിൽ നടന്ന നബിദിനാഘോഷ പരിപാടികൾ അയ്യൂബ് സഖാഫി പളളിപ്പുറം ഉദ്ഘാടനം ചെയ്തു. ഇ.സി.കുഞ്ഞാൻ ഹാജി, തേറമ്പത്ത് മുനീർ, സുഫൈൽ ഫൈസി, അബ്ബാസ് മുസല്യാർ, ഹംസ ഫൈസി, എൻ.കെ.നൗഷാദ്, ഇ.സി.സിദ്ദീഖ്, കൂരി നാണി, എൻ.കെ.മുജീബ് എന്നിവർ പ്രസംഗിച്ചു. മൗലീദ് പാരായണം, പതാക ഉയർത്തൽ, നബിദിന റാലി, ദഫ് പ്രദർശനം, വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ തുടങ്ങിയവ നടത്തി.

കോട്ടയ്ക്കൽ∙ വലിയപറമ്പ് ഖദമത്തുദ്ദീൻ സംഘം നബിദിനം ആഘോഷിച്ചു. പതാക ഉയർത്തൽ, ഘോഷ‌യാത്ര, പൊതുസമ്മേളനം, കലാപരിപാടികൾ എന്നിവയുണ്ടായി. 

ഹംസ അഹ്സനി ഉദ്ഘാടനം ചെയ്തു. യൂസുഫ് മുസല്യ‌ാർ, സി.പി.അലി, മുഹമ്മദ് റഫീഖ് ഫാളിലി, സയ്യിദ് മുഹമ്മദ് കോയ, മുഹമ്മദ് സിറാജ് സഖാഫി, ഹാമിദ് യാസിൻ, നാസർ പുതുക്കിടി, ശിഹാബ് കൊങ്ങപ്പള്ളി, കെ.പി.മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

കോട്ടയ്ക്കൽ∙ ചങ്കുവെട്ടി യൂത്ത് സെന്റർ നബിദിന റാലിക്ക് സ്വീകരണം നൽകി. യൂസുഫ് എടക്കണ്ടൻ, പി.കെ.റാസിഖ്, വി.അനസ്, ഇ.കെ.ഫായിസ്, എം.അബുൽ ഹസ്സൻ, സിബിലി, എം.റാഷിദ്‌ എന്നിവർ      നേതൃത്വം നൽകി.

ആശുപത്രികളിൽ ഭക്ഷണമെത്തിച്ച് മഅദിൻ അക്കാദമി

മലപ്പുറം∙ നബിദിനത്തിൽ വിവിധ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്ത് മഅദിൻ അക്കാദമി. എസ്‍വൈഎസ് ജില്ലാ ഉപാധ്യക്ഷൻ മുർതസ ശിഹാബ് തങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജേഷ് രാജന് ഭക്ഷണക്കിറ്റുകൾ കൈമാറി. കാരുണ്യ പ്രവർത്തനങ്ങൾ പ്രവാചകൻ മുഹമ്മദ് നബിയുടെ മുഖമുദ്രയായിരുന്നുവെന്നും അശരണരുടെ ഏറ്റവും വലിയ കൂട്ടുകാരനായിരുന്നു മുഹമ്മദ് നബിയെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷനുകളിലും ഭക്ഷണ വിതരണം നടത്തി. 

മഅദിൻ മാനേജർ ദുൽഫുഖാറലി സഖാഫി മേൽമുറി അധ്യക്ഷത വഹിച്ചു. എസ്‍വൈഎസ് ജില്ലാ സെക്രട്ടറി സൈനുദ്ദീൻ സഖാഫി ഇരുമ്പുഴി, ബഷീർ സഅദി വയനാട്, സിഎംഒ ഡോ. ഫസീല, ഹെഡ് നഴ്സ് വിനീത, ഷാജി വാറങ്കോട് എന്നിവർ പ്രസംഗിച്ചു. അക്ബർ മച്ചിങ്ങൽ, ഇല്യാസ് മേൽമുറി 27, സിദ്ദീഖ് പുല്ലാണിക്കോട് എന്നിവർ ഭക്ഷണവിതരണത്തിനു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT