നബിദിന റാലിക്കിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് മർദനമേറ്റു

Mail This Article
തിരുനാവായ ∙ നബിദിന റാലിക്കിടെ തിരുനാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.മുസ്തഫയെ ആക്രമിച്ചതായി പരാതി. പരുക്കേറ്റതിനെ തുടർന്ന് വൈസ് പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ തിരുനാവായ കൂത്തുകല്ലിൽ റാലിക്ക് നേതൃത്വം നൽകുന്നതിനിടെയാണ് യുവാവിന്റെ ആക്രമണമുണ്ടായത്.
മൂക്കിനാണ് പരുക്കേറ്റത്. തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ മുസ്തഫയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഡിവൈഎഫ്ഐ നേതാവ് ആണു ആക്രമിച്ചതെന്നു തിരുനാവായ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ഇയാൾ മുൻപും ഇത്തരത്തിൽ ആക്രമണത്തിനു ശ്രമിച്ചിരുന്നു. പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ വധശ്രമത്തിനു കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ട് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.