തുരുമ്പെടുത്ത ആശുപത്രി ഉപകരണങ്ങൾ പെയ്ന്റ് ചെയ്ത് യൂത്ത് ബ്രിഗേഡ്

Mail This Article
×
മലപ്പുറം∙ കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെ തുരുമ്പെടുത്ത ഉപകരണങ്ങൾ പെയ്ന്റ് ചെയ്തു നവീകരിച്ച് ഡിവൈഎഫ്ഐ മലപ്പുറം ബ്ലോക്ക് കമ്മിറ്റി യൂത്ത് ബ്രിഗേഡ് വൊളന്റിയർമാർ. ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും ആവശ്യപ്രകാരമായിരുന്നു പെയ്ന്റിങ് നടത്തിയത്. നാൽപതോളം യൂത്ത് ബ്രിഗേഡ് വൊളന്റിയർമാരാണു പെയ്ന്റിങ് ജോലികൾ നടത്തിയത്.
ആശുപത്രിയിൽ ഡിവൈഎഫ്ഐ ‘ഹൃദയപൂർവം’ ഉച്ചഭക്ഷണ വിതരണവും നടത്തുന്നുണ്ട്. ഇത് 2 വർഷം പിന്നിടുകയാണ്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി.കെ.വിബീഷ്, പ്രസിഡന്റ് എം.രജീഷ്, യൂത്ത് ബ്രിഗേഡ് കൺവീനർ കെ.പി.ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. പ്രവർത്തകരോടു താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജേഷ് രാജൻ നന്ദി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.