ADVERTISEMENT

നിലമ്പൂർ ∙ നഗരത്തിൽ അരുവാക്കോട്ട് വീണ്ടും കാട്ടാന ശല്യം തുടങ്ങി. രാത്രി ഡോ. ജോർജ് ജേക്കബിന്റെ കൃഷിയിടത്തിൽനിന്ന് 2 ദിവസമായി ആന ഒഴിയുന്നില്ല. 6 മാസത്തിന് ശേഷമാണ് പ്രദേശത്ത് ശല്യം ഉണ്ടായത്. എടക്കോട് വനത്തിൽനിന്ന് ചാലിയാർ നീന്തി കെഎൻജി പാത മുറിച്ചുകടന്നാണ് ആന എത്തുന്നത്.

ജോർജ് ജേക്കബിന്റെ നൂറോളം വാഴകൾ, കായ്ഫലമുള്ള കമുക് എന്നിവ നശിപ്പിച്ചു. വേലി തകർത്ത് പ്രവാസി വ്യവസായിയുടെ കൃഷിയിടത്തിൽ കടന്നു. തീറ്റപ്പുൽ കൃഷി നശിപ്പിച്ചു. ആന റോഡിൽ ഇറങ്ങുന്നത് യാത്രക്കാർ, കനോലി ഇക്കാേ ടൂറിസം കേന്ദ്രത്തിലെ വഴിയോര കച്ചവടക്കാർ എന്നിവർക്ക് ഭീഷണിയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT