വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

Mail This Article
മഞ്ചേരി∙വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു മഞ്ചേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. എടക്കര വടക്കേകാട് സുനീഷിനു(33) ആണ് ജഡ്ജി എസ്.നസീറ ശിക്ഷ വിധിച്ചത്.
ചങ്ങരംകുളം ആലങ്കോട് സുധാകരന്റെ ഭാര്യ ജിഷ(27) ആണ് കൊല്ലപ്പെട്ടത്. 2012 മാർച്ച് 22ന് ആണ് സംഭവം. പ്രതിയുടെ ഭാര്യയെ മലപ്പുറം കുടുംബകോടതിയിൽ പ്രതിക്കെതിരെ കേസ് കൊടുക്കാൻ പ്രേരിപ്പിച്ചത് ജിഷയാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ആലങ്കോട്ടെ, ജിഷയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി കുത്തിപ്പരുക്കേൽപിക്കുകയും ഇവർ ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തെന്നാണ് കേസ്. പൊന്നാനി ഇൻസ്പെക്ടർ അബ്ദുൽ മുനീറാണ് അറസ്റ്റ് ചെയ്തത്. അഡീഷനൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി.വാസു 27 സാക്ഷികളെ വിസ്തരിച്ചു.