ചങ്ങാടം തകർന്ന് പുഴയിൽ വീണവരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി
Mail This Article
×
പുറത്തൂർ ∙ പുഴ മുറിച്ചുകടക്കുന്നതിനിടെ ചങ്ങാടം തകർന്ന്, പാലം പണിക്കുവന്ന തൊഴിലാളികൾ ഒഴുക്കിൽപെട്ടു. 2 പേർ നീന്തിക്കയറി. 2 പേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. പടിഞ്ഞാറേക്കര നായർതോട് പാലത്തിന്റെ പണിക്കെത്തിയ 4 തൊഴിലാളികളാണ് ചങ്ങാടം തകർന്ന് ഒഴുക്കിൽപെട്ടത്. ഇന്നലെ രാത്രി 8 മണിക്ക് തിരൂർ പുഴയിലാണു സംഭവം.
തൊഴിലാളികളായ പ്രഭുൽ, രജുദ്ദീൻ എന്നിവർ നീന്തി കരയ്ക്കു കയറി. എന്നാൽ അരുൺ, അഷ്റഫ് എന്നിവർ ഒഴുക്കിൽപെട്ടു. രക്ഷപ്പെട്ടവർ അറിയിച്ചതനുസരിച്ച് മത്സ്യത്തൊഴിലാളികൾ എത്തി ഇവരെ രക്ഷിച്ച് ഫൈബർ വള്ളത്തിൽ കരയിലെത്തിച്ചു. പടിഞ്ഞാറേക്കര സ്വദേശികളും മത്സ്യത്തൊഴിലാളികളുമായ എ.പി.ഇസ്ഹാഖ്, സി.പി.അഷ്റഫ്, പി.ജി.പ്രശാന്ത് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മഴ തുടരുന്നതിനാൽ തിരൂർ പുഴയിൽ ഇന്നലെ ശക്തമായ ഒഴുക്കായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.