മലപ്പുറം ജില്ലയിൽ ഇന്ന് (20-11-2023); അറിയാൻ, ഓർക്കാൻ
Mail This Article
ഫുട്ബോൾ ടൂർണമെന്റ്
∙ കൂട്ടിലങ്ങാടി പള്ളിപ്പുറം എക്സ് പ്രവാസി കൂട്ടായ്മ ഡിസംബർ 30, 31 തീയതികളിൽ മങ്കട പള്ളിപ്പുറം ഹൈസ്കൂൾ സ്‌റ്റേഡിയത്തിൽ സെവൻസ് ഫ്ലഡ്‍ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു. 7012639434.
പരിശീലനം ഇന്നു മുതൽ
പെരിന്തൽമണ്ണ ∙ യൂറോപ്യൻ യൂണിയന്റെ സഹായത്തോടെ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ സംരംഭങ്ങൾ ഏറ്റെടുക്കുന്നതിന് വനിതകളെ പ്രാപ്‌തരാക്കുന്നതിനായി 3 ദിവസത്തെ പരിശീലന പരിപാടി പെരിന്തൽമണ്ണയിൽ ഇന്ന് തുടങ്ങും. നാഷനൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എൻഎസ്എസ്ഐ കമ്മ്യുണിറ്റി കോളജിലാണ് പരിശീലനം. തിരുവനന്തപുരം മിത്രനികേതൻ, തിരുച്ചിറപ്പള്ളി എൻജിനീയറിങ് കോളജ് സയൻസ് ആൻഡ് ടെക്‌നോളജി പാർക്ക് എന്നിവയും പരിശീലനവുമായി സഹകരിക്കുന്നുണ്ട്.
ശുദ്ധജലം മുടങ്ങും
∙ ശുദ്ധജല പദ്ധതിയുടെ മോട്ടർ തകരാറായതിനെ തുടർന്നു മേലാറ്റൂർ ടൗണിലും പരിസര പ്രദേശങ്ങളിലും ഒരാഴ്ച ജലവിതരണം മുടങ്ങുമെന്ന് പദ്ധതി കൺവീനർ അറിയിച്ചു.
വൈദ്യുതി മുടക്കം
∙ കരുളായി സെക്‌ഷൻ പരിധിയിൽ ഇന്ന് 8 മുതൽ മുതൽ 10 വരെ മില്ലുംപടി 10 മുതൽ ഒന്ന് വരെ അമ്പലപ്പടി 1 മുതൽ 3 വരെ കരുളായി ടൗൺ, 9 മുതൽ 10 വരെ പുല്ലഞ്ചേരി സൊസൈറ്റി, പുല്ലഞ്ചേരി ഊന്തൽ ട്രാൻസ്ഫോമറുകളിൽ വൈദ്യുതി മുടങ്ങും.