മലപ്പുറം ജില്ലയിൽ ഇന്ന് (21-11-2023); അറിയാൻ, ഓർക്കാൻ

Mail This Article
വനിതാ കമ്മിഷൻ സിറ്റിങ് 24ന്
∙ കേരള വനിതാ കമ്മിഷൻ ജില്ലാതല സിറ്റിങ് 24ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും.
താൽകാലികനിയമനം
∙ മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രോജക്റ്റിൽ ഹാൻഡ് ഹോൾഡിങ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 3 വർഷ ഇലക്ട്രോണിക്‌സ് കംപ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ആൻഡ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം. അവസാന തീയതി: ഡിസംബർ 6ന് വൈകിട്ട് 5ന്. ehealthmlp@gmail.com, വിവരങ്ങൾക്ക് 04832736241.
തൊഴിൽമേള 25ന്
∙ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിലമ്പൂർ തൊഴിൽമേള 25ന് രാവിലെ 10.30ന് ലിറ്റിൽ ഫ്ലവർ ഇംഗ്ലിഷ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. പി.വി.അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്യും. സ്‌പോട് റജിസ്‌ട്രേഷൻ സൗകര്യവും ഉണ്ടാകും. 0483 2734737, 8078 428 570.
സയൻസ് ക്യാംപ്
∙ ശാസ്ത്ര തൽപരരായ വിദ്യാർഥികൾക്കായി അസാപ് കേരള- ഡ്രീം കിറ്റ് ദ്വിദിന 'ക്രിയേറ്റേഴ്‌സ് സയൻസ് ക്യാംപ്’ സംഘടിപ്പിക്കുന്നു. 25, 26 തീയതികളിൽ പാണ്ടിക്കാട് അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടക്കുന്ന ക്യാംപിൽ 3 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഡിസൈൻ തിങ്കിങ്, റോബട്ടിക്‌സ്, കോഡിങ്, മൊബൈൽ ആപ്ലിക്കേഷൻ നിർമാണം തുടങ്ങിയവ രസകരമായ പ്രവർത്തനങ്ങളിലൂടെ അവതരിപ്പിക്കും.90720 48066,8848415227