ADVERTISEMENT

പെരിന്തൽമണ്ണ∙ ബസിൽ നിന്ന് വീണു മരിച്ച  സഹപ്രവർത്തകന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകളുടെ 3 ദിവസത്തെ കാരുണ്യ യാത്ര തുടങ്ങി. നാട്ടുകൽ 53 മണലുംപുറത്തെ തലയപ്പാടിയൻ ഫൈസൽ ബാബു(38) കഴിഞ്ഞ 14ന് രാവിലെ പെരിന്തൽമണ്ണ–പട്ടാമ്പി റോഡിൽ വച്ചാണ് ബസിൽ നിന്ന് താഴെ വീണത്.  ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 15 ന് പുലർച്ചെ മരിച്ചു. ബസു‌ടമകളും തൊഴിലാളികളും ചേർന്നാണ് സഹായ പദ്ധതി ഒരുക്കുന്നത്. 

ഫൈസൽ ബാബുവിന്റെ കുടുംബത്തിന് താങ്ങാവാൻ ഇന്നലെ 30 ബസുകളാണ് കാരുണ്യ യാത്ര നടത്തിയത്. ബസുകളിൽ ബക്കറ്റുമായാണ് കണ്ടക്‌ടർ യാത്രക്കാരുടെ മുന്നിലെത്തിയത്. അറിയാത്തവർക്കായി കാര്യം വിശദീകരിച്ചു.

 യാത്രക്കാർ മിക്കവരും ബസ് ജീവനക്കാരുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് നന്മയുടെ ഭാഗമായി പണം നൽകി. ഇതിനു പുറമേ ബസ് സ്‌റ്റാൻഡുകളിലും ബസ് ജീവനക്കാർ ബക്കറ്റുമായി സഹായം തേടിയിറങ്ങി.  ഇനി. 23 നും 25 നുമായി 40 ബസുകൾ കൂടി കാരുണ്യവഴിയിൽ സർവീസ് നടത്തും. ഈ സർവീസുകളിൽ ലഭിക്കുന്ന തുകയും ബസ് ജീവനക്കാരുടെ ഓരോ ദിവസത്തെ കൂലിയും ചേർത്ത് കുടുംബത്തിന് കൈമാറും. 

ഇന്നലെ പെരിന്തൽമണ്ണ–ആലിപ്പറമ്പ്–കാമ്പ്രം, മുറിയങ്കണ്ണി–ചെത്തല്ലൂർ–പാറക്കണ്ണി, മണ്ണാർക്കാട്–പെരിന്തൽമണ്ണ, പുത്തൂർ–അലനല്ലൂർ, ചാമപ്പറമ്പ്, പെരിന്തൽമണ്ണ–മലപ്പുറം, വലമ്പൂർ എന്നീ റൂട്ടുകളിലോടുന്ന ബസുകളാണ് സേവന വഴിയിൽ സർവീസ് നടത്തിയത്. 23 ന് പെരിന്തൽമണ്ണ–അരക്കുപറമ്പ്, വെട്ടത്തൂർ–അലനല്ലൂർ, പെരിന്തൽമണ്ണ–മേലാറ്റൂർ, കരുവാരകുണ്ട്–പാണ്ടിക്കാട്–നിലമ്പൂർ, പെരിന്തൽമണ്ണ–ചെർപ്പുളശ്ശേരി എന്നീ റൂട്ടിലും 25 ന് പെരിന്തൽമണ്ണ–പട്ടാമ്പി, പെരിന്തൽമണ്ണ–വളാഞ്ചേരി, പെരിന്തൽമണ്ണ–കോട്ടയ്ക്കൽ, പെരിന്തൽമണ്ണ–മഞ്ചേരി എന്നീ റൂട്ടുകളിലും ബസുകൾ കാരുണ്യ യാത്ര നടത്തും.  70 ബസുകളാണ് കാരുണ്യ യാത്രയ്‌ക്ക് തയാറായി മുന്നോട്ടു വന്നിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT