ADVERTISEMENT

താനൂർ ∙ ഭിന്നശേഷിക്കാരിയായ ഒഴൂരിലെ ദിജിഷയ്ക്ക് ഒടുവിൽ മുച്ചക്ര വാഹനം കിട്ടും. കാലിന് സ്വാധീനമില്ലാതെ നടക്കാൻ പറ്റാത്ത യുവതി വർഷങ്ങളായി ഒരു വാഹനത്തിനായി വാതിലുകൾ മുട്ടുന്നു. പലതും പറഞ്ഞ് അധികൃതർ തിരികെ അയയ്ക്കുകയായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് വിചാരണ സദസ്സിലേക്ക് എത്തിയത്. ദിജിഷയെ കണ്ട പി.കെ.കുഞ്ഞാലിക്കുട്ടിയും എംഎൽഎമാരും പരാതി സ്വീകരിക്കാൻ സ്റ്റേജിൽ നിന്ന് താഴേക്ക് ഇറങ്ങി വരികയായിരുന്നു.

ദിജിഷയ്ക്ക് ജില്ലാ യുഡിഎഫ് സമിതി തന്നെ മുച്ചക്ര വാഹനം നൽകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൊഴിലാളിയായ ബാബു, സതി ദമ്പതികളുടെ മകളാണ്. 2 സഹോദരിമാരുണ്ട്. വനിതാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഒഴൂരിലെ ബിന്ദു മുളന്തലയാണ് ദിജിഷയെ വിചാരണ സദസ്സിൽ എത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com