സൗത്ത് പല്ലാറിൽ കന്യാസ്ത്രീ കൊക്കുകൾ വിരുന്നെത്തി

Mail This Article
×
തിരുനാവായ ∙ നീർപക്ഷികളാൽ ശ്രദ്ധേയമായ സൗത്ത് പല്ലാർ പാടശേഖരങ്ങളിൽ കന്യാസ്ത്രീ കൊക്കുകൾ (ഏഷ്യൻ വൂളി നെക്ഡ് സ്റ്റോർക്ക് ) വിരുന്നെത്തി.ഏകദേശം ഒരു മീറ്ററോളം പൊക്കമുള്ള പക്ഷികളാണിവ തവള, ഞണ്ട്, മത്സ്യം തുടങ്ങിയ ജല ജീവികളാണ് പ്രധാന ഭക്ഷണം. സൗത്ത് പല്ലാർ പ്രദേശത്ത് താമരക്കായലിലും ചീർപ്പുംകുണ്ടിലും പാലത്തുംകുണ്ടിലും വർഷം മുഴുവൻ വെള്ളക്കെട്ടായതിനാൽ ജലജീവികളും ധാരാളമുണ്ട്. പല്ലാറിന്റെ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി അൻപതിലധികം കന്യാസ്ത്രീ കൊക്കുകളെ കണ്ടുവരുന്നതായി പ്രദേശവാസിയും അധ്യാപകനുമായ സൽമാൻ കരിമ്പനക്കൽ പറയുന്നു. ചേരാ കൊക്കൻ, അരിവാൾ കൊക്കൻ, വർണക്കൊക്ക് തുടങ്ങിയ നീർപക്ഷികളുടെ സാന്നിധ്യം കൊണ്ട് ഇവിടെ മുൻപ് വാർത്തയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.