അന്തർസംസ്ഥാന ലഹരിമരുന്ന് സംഘം അറസ്റ്റിൽ

Mail This Article
ചാരുംമൂട്∙ അന്തർസംസ്ഥാന ലഹരിമരുന്നു സംഘം അറസ്റ്റിൽ. പെരിന്തൽമണ്ണ രാമപുരം സ്വദേശി അബ്ദുൽ ലത്തീഫ് (35), വള്ളിക്കുന്നം കടുവിനാൽ സുമേഷ് കുമാർ (46), അടൂർ പള്ളിക്കൽ പഴകുളം ഷാഹുൽ ജമാൽ എന്നിവരാണ് അറസ്റ്റിലായത്. 8.11 കിലോഗ്രാം കഞ്ചാവാണു ഇവർ വിൽപന നടത്തിയത്.
ഒന്നാം പ്രതി അബ്ദുൽ ലത്തീഫ് ഒട്ടേറെ ലഹരിമരുന്നു കേസിലും രണ്ടാംപ്രതി സുമേഷ് കൊലപാതക കേസിലും പ്രതികളാണെന്ന് എക്സൈസ്‍ ഉദ്യോഗസ്ഥർ പറഞ്ഞു. ഷൈജുഖാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഒറ്റമുറിവീട്ടിൽ വച്ചാണു കഞ്ചാവ് വിൽപന നടത്തിയത്. പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്സ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. എക്സൈസ് പ്രിവന്റീവ് ഓഫിസർ എൻ.പ്രസന്നൻ, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ എം.റെനി, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.ആർ.റഹീം, എസ്.ദിദീഷ്, എസ്.സന്തോഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ ജീന വില്യംസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.