ADVERTISEMENT

വള്ളിക്കുന്ന് ∙ ചരിത്ര പ്രസിദ്ധമായ നിറംകൈതക്കോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി വൈകിട്ട് മഹാഗുരുതി നടന്നു. വെളിച്ചപ്പാട് കുറുപ്പ് എ.ആർ. ഹരിഹരസുതനാണ് ഭഗവതിയുടെ നേർക്കാഴ്ചയായി ഭക്തർക്ക് ദർശനം നൽകിയത്.  ഗുരുതിക്കു ശേഷം  വെടിക്കെട്ട് നടന്നു. 10.30ന് പൂമൂടലും ആൽത്തറ മേളവും ഗജവീരന്റെ അകമ്പടിയോടെ കാഴ്ച ശീവേലിയും നടന്നു. 

 ഗുരുതിക്കു ശേഷം 7.30ന് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് വേദിയിലേക്കെത്താൻ  ഭക്തജനത്തിരക്കുമൂലം  മന്ത്രി പി.എ.മുഹമ്മദ് റിയാസിന് സാധിച്ചില്ല. മന്ത്രി തിരിച്ചു പോയതിനെത്തുടർന്ന്  പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജയാണ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തത്.. ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ പി.ഹൃഷി കേശ് കുമാർ അധ്യക്ഷത വഹിച്ചു. സാമുതിരി രാജയുടെ പഴ്സനൽ സെക്രട്ടറി ടി.ആർ.രാമവർമ, ലീഗൽ ഉപദേശകൻ ഗോവിന്ദ് ചന്ദ്രശേഖർ എന്നിവർ ഭദ്രദീപം തെളിയിച്ചു. വി. കൃഷ്ണ കുമാർ,എ.പി.ഉണ്ണിക്കൃഷ്ണൻ,  മലയൻ കുന്നത്ത് നാരായണൻ, ഒ.രാധാകൃഷണൻ, പി.മോഹൻദാസ്, നിറംകൈതക്കോട്ട എക്സിക്യൂട്ടീവ് ഓഫിസർ സംഘമേഷ് വർമ എന്നിവർ പ്രസംഗിച്ചു. സി.ടി.അബൂബക്കർ ഹാജി,എം.പി.പ്രേമദാസൻ,എ.പി.മഹേന്ദ്രൻ എന്നിവരെ ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com