ADVERTISEMENT

മലപ്പുറം∙ കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷനും മലപ്പുറം ജില്ലയിലെ എടവണ്ണ ഇഎംസി ആശുപത്രിയും ആരോഗ്യ രംഗത്ത് കൈകോർക്കുന്നു. കേരളത്തിലെ റസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങൾക്ക് പ്രത്യേക പരിഗണനയും പ്രിവിലജും നൽകിയാണ് ധാരണപത്രം ഒപ്പുവെച്ചത്. കോർവ സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ പുതുക്കുടി മുരളീധരനും ആശുപത്രി മാനേജിങ് ഡയറക്ടർ കെ.കെ.മൻസൂറും ചേർന്ന് പദ്ധതിക്ക്‌ തുടക്കം കുറിച്ചു.

ചടങ്ങിൽ കോർവ സംസ്ഥാന സെക്രട്ടറി നൗഷാദ് എടവണ്ണ, ജില്ലാ വൈസ് പ്രസിഡന്റ്‌ ഡോ.വിജയൻ നിലമ്പൂർ, ജില്ലാ ജോയിന്റ് സെക്രട്ടറി സാലിഹ് മഞ്ചേരി, എടവണ്ണ സനർജി റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ചന്ദ്രൻ, ഇഎംസി ആശുപത്രി പ്രതിനിധി ഹംസ, ഷാജി എന്നിവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com