ADVERTISEMENT

കായിക പരിശീലന ക്യാംപ് 4 മുതൽ: തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ കായിക വിഭാഗത്തിന്റെ അവധിക്കാല കായിക പരിശീലന ക്യാംപ് 4 മുതൽ. ബാഡ്‌ മിന്റൺ ക്യാംപാണ് ആദ്യം. ആദ്യ ബാച്ച് മേയ് 1 വരെയാണ്. രണ്ടാമത്തെ ബാച്ച് മേയ് 1 മുതൽ ആ മാസം 31 വരെ. ഹാൻഡ്ബോൾ, ഫുട്ബോൾ, വോളിബോൾ, അത്‌ലറ്റിക്സ്, ക്രിക്കറ്റ്, സോഫ്റ്റ് ബോൾ, ബേസ് ബോൾ, ഖോഖൊ, ബാസ്കറ്റ് ബോൾ, തയ്ക്വാൻഡോ, കബഡി, ജൂഡോ ക്യാംപുകൾ ഈ മാസം 15 മുതൽ അടുത്ത മാസം 15 വരെ നടത്തും. 7 മുതൽ 18 വയസ്സ് വരെയുള്ളവർക്ക് പങ്കെടുക്കാം. ഫീസ് 700 രൂപ. 9446781753.

ഹജ് ക്യാംപ്:റജിസ്ട്രേഷൻതുടങ്ങി
വള്ളുവമ്പ്രം ∙ ഈ മാസം 20, 21 തീയതികളിൽ പൂക്കോട്ടൂർ പികെഎംഐസി ക്യാംപസിൽ നടക്കുന്ന പൂക്കോട്ടൂർ ഹജ് ക്യാംപിന്റെ റജിസ്ട്രേഷൻ ആരംഭിച്ചു. താമസസൗകര്യം ആവശ്യമുള്ളവർ 8129247193, 9895977111 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

നവോദയപരീക്ഷാഫലം
മലപ്പുറം ജവാഹർ നവോദയ വിദ്യാലയത്തിലെ 2024–25 അധ്യയനവർഷം ആറ്, 9 ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. www.navodaya.gov.in/nvs/nvs-school/MALAPPURAM/en/home, ഫോൺ: 0494–2450350, 9446951361.

റീജനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ
തിരൂർ ∙ മിനി സിവിൽസ്റ്റേഷനു മുൻവശത്തുള്ള റീജനൽ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി 2 മാസ അവധിക്കാല കോഴ്സുകൾ ആരംഭിക്കുന്നു. മധ്യവേനലവധിക്കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബട്ടിക്സ്, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, വെബ് ഡിസൈനിങ്, ഓഫിസ് ഓട്ടമേഷൻ, കംപ്യൂട്ടർ ബേസിക്സ് ആൻഡ് ഓഫിസ് ഓട്ടമേഷൻ, മൊബൈൽ ഫോൺ ടെക്നോളജി, ഇലക്ട്രിക്കൽ ഹോം അപ്ലയൻസസ്, ഹോബി ഇലക്ട്രോണിക്സ്, ഫാഷൻ ഡിസൈനിങ്, ടെയ്‌ലറിങ് ആൻഡ് എംബ്രോയ്ഡറി വർക് എന്നീ വിഷയങ്ങളിൽ 10-18 വയസ്സ് പ്രായപരിധിയിലുള്ളവർക്കു പ്രവേശനം നേടാം. 7034664000, 9847148491.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com