5 തലമുറകളെ കണ്ട കുഞ്ഞീരുമ്മ അന്തരിച്ചു; ആധാർ രേഖ പ്രകാരം 121 വയസ്സ്

Mail This Article
×
വളാഞ്ചേരി∙ 5 തലമുറകളിലെ മക്കളെയും കൊച്ചുമക്കളെയും താലോലിച്ചു സ്നേഹം പങ്കിടാൻ ഭാഗ്യം ലഭിച്ച പൂക്കാട്ടിരി ആൽപ്പറ്റപ്പടിയിലെ മുട്ടിക്കൽ കുഞ്ഞീരുമ്മ അന്തരിച്ചു. ആധാർ രേഖ പ്രകാരം ഇവർക്ക് 121 വയസ്സാണ്. കഴിഞ്ഞ വർഷം കുടുംബാംഗങ്ങളുമൊത്ത് നടത്തിയ സംഗമത്തിൽ ഒപ്പനയിൽ ‘മണവാട്ടി’യായിരുന്നു. ജീവിത സായാഹ്നത്തിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.
ജീവിതശൈലീ രോഗങ്ങളും അലട്ടിയിരുന്നില്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വീട്ടുവോട്ട് വഴി സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. ഭർത്താവ്: പരേതനായ കലമ്പൻ സൈതാലി. മക്കൾ: കുഞ്ഞിരിയ, മൊയ്തു, ഫാത്തിമ, മുഹമ്മദ്, പരേതരായ സൈതലവി, നഫീസ, ഹൈദ്രസ്, ഇയ്യത്തുട്ടി, മൊയ്തുട്ടി. മരുമക്കൾ: ഹലീമു, കുഞ്ഞലവി, ബീവി, സൈനബ, കുഞ്ഞിമുഹമ്മദ്, ഹഫ്സ, പരേതരായ മരക്കാർ, കോയ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.