ജലനിരപ്പ് ഉയരുന്നു; അലക്ഷ്യമായി അഴിച്ചുവിട്ട കന്നുകാലികൾ ഭാരതപ്പുഴയിൽ കുടുങ്ങിക്കിടക്കുന്നു
Mail This Article
കുറ്റിപ്പുറം ∙ ഭാരതപ്പുഴയിൽ അലക്ഷ്യമായി അഴിച്ചുവിട്ട കന്നുകാലികൾ ജലനിരപ്പ് ഉയർന്നതോടെ പുഴയിൽ കുടുങ്ങിക്കിടക്കുന്നു. കന്നുകാലികളെ വളർത്തുന്ന സംഘങ്ങൾ അഴിച്ചുവിട്ടവയാണ് പുഴയിലെ മധ്യഭാഗത്തെ തുരുത്തുകളിൽ കുടുങ്ങിക്കിടക്കുന്നത്. പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണിവ. പുഴയുടെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറോളം കന്നുകാലികൾ ഇത്തരത്തിൽ മേഞ്ഞുനടക്കുന്നതായി പുഴയോരവാസികൾ പറയുന്നു. ഏതാനും വർഷം മുൻപ് ഭാരതപ്പുഴയിൽ ഇത്തരത്തിൽ കുടുങ്ങിക്കിടന്ന കന്നുകാലികളെ അഗ്നിരക്ഷാസ
േനയാണ് രക്ഷപ്പെടുത്തിയത്. മഴയിൽ ജലനിരപ്പ് ഉയരുമ്പോൾ കന്നുകാലികൾ പുഴയുടെ മധ്യഭാഗത്ത് കുടുങ്ങുകയാണ് പതിവ്. ശക്തമായ മഴയിൽ പുഴ നിറഞ്ഞൊഴുകിയാൽ ഇവയുടെ ജീവൻ അപകടത്തിലാകും. ഇക്കാര്യം കണക്കിലെടുത്ത് പുഴയിൽ കന്നുകാലികളെ മേയാൻ വിടരുതെന്ന് അധികൃതർ കർശന താക്കീത് നൽകിയിരുന്നു. എന്നാൽ ഇത്തരം നിർദേശത്തിന് പുല്ലുവില നൽകിയാണ് കന്നുകാലി കർഷകരിൽ ഒരുവിഭാഗം ഇവയെ പുഴയിൽ അഴിച്ചുവിടുന്നത്.
അഴിച്ചുവിട്ട് മാസങ്ങൾ കഴിഞ്ഞ് വിൽപന സമയത്താണ് ഇവയെ തിരിച്ചെത്തിക്കാറുള്ളത്. പരിപാലിക്കാനുള്ള ചെലവ് ഒഴിവാക്കാനാണ് പുഴയിൽ അഴിച്ചുവിടുന്നത്. ഒരോരുത്തരുടെ കന്നുകാലികളെ പ്രത്യേകം തിരിച്ചറിയാൻ ശരീരത്തിൽ അടയാളം കുത്തിയിട്ടുണ്ട്.