മൂത്തേടത്തുകാരെ ഭീതിയിലാക്കി കൊമ്പൻ; കൃഷി നശിപ്പിക്കുന്നു

Mail This Article
×
എടക്കര ∙ ചക്ക തിന്നാൻ നാട്ടിലിറങ്ങുന്ന കൊമ്പൻ മൂത്തേടത്തുകാരെ ഭീതിയിലാക്കുന്നു. പടുക്ക വനത്തിൽ നിന്നിറങ്ങുന്ന കൊമ്പൻ മൂത്തേടം പഞ്ചായത്തിലെ കൽക്കുളം, ബലംകുളം, ചീനിക്കുന്ന് പ്രദേശങ്ങളിലാണ് പതിവായി എത്തുന്നത്. പ്ലാവുള്ള വീടുകളിലെല്ലാം കൊമ്പൻ എത്തുന്നുണ്ട്. കൃഷി വ്യാപകമായി നശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി ശശി കെ.കേളങ്കണ്ടി, മുണ്ടമ്പ്ര ബഷീർ എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങ്, കമുക്, വാഴ തുടങ്ങിയ വിളകൾ നശിപ്പിച്ചു. കാടിറങ്ങിയ ആന കാരപ്പുറം - നെല്ലിക്കുത്ത് റോഡിലൂടെ വന്നാണ് കൃഷിയിടങ്ങളിലേക്ക് കടക്കുന്നത്. കൽക്കുളം അങ്ങാടിയിലും സമീപത്തെ വീടുകളുടെ മുറ്റത്തും കൊമ്പനെത്തുന്നുണ്ട്. കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്താൽ വനപാലകർ തയാറാവുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.