ADVERTISEMENT

പൊന്നാനി ∙ പൊന്നാനിക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് ബിയ്യം കായലോരത്ത് ഹെൽത്ത് പാർക്ക് യാഥാർഥ്യമാകും. പൊന്നാനിയിലെ മുൻ എംപി ഇ.ടി.മുഹമ്മദ് ബഷീറിന്റെ എംപി ഫണ്ടിൽനിന്നാണ് ഫണ്ട് ലഭ്യമാക്കിയിരിക്കുന്നത്. പദ്ധതി നഗരസഭ ഏറ്റെടുത്ത് നടപ്പാക്കും.ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ പാർക്ക് പദ്ധതിക്ക് അംഗീകാരം നൽകി. നിലവിലെ ബിയ്യം പാർ‌ക്കിനടുത്തായാണ് നഗരസഭാ പരിധിയിൽ വരുന്ന ഭാഗത്താണു പാർക്ക് നിർമിക്കുക. ദിവസവും രാവിലെയും വൈകിട്ടും നൂറോളം പേർ വ്യായാമത്തിനായി ഇൗ ഭാഗത്തേക്ക് എത്താറുണ്ട്. ഇവർക്കു കൂടുതൽ സൗകര്യമൊരുക്കുകയാണു ലക്ഷ്യം. സർക്കാർ ഏജൻസിയായ സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡിനാണ് (സിൽക്ക്) നിർമാണച്ചുമതല. വിവിധ വ്യായാമ ഉപകരണങ്ങൾ പാർക്കിൽ സജ്ജമാക്കും. ഇതോടൊപ്പം മനോഹരമായ നടപ്പാതയും ഒരുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com