കക്കാട്ട് ജലസംഭരണി നിർമാണം തുടങ്ങി

Mail This Article
തിരൂരങ്ങാടി ∙ നഗരസഭയിൽ സമഗ്ര ശുദ്ധജല പദ്ധതിയുടെ ഭാഗമായി കക്കാട് ജലസംഭരണി നിർമാണം തുടങ്ങി. കക്കാട് ബൂസ്റ്റർ ജലസംഭരണിയുടെ നിർമാണമാണ് തുടങ്ങിയത്. 7 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ളതാണ്. നിലവിലുണ്ടായിരുന്ന ജീർണാവസ്ഥയിലായിരുന്ന ജലസംഭരണി പൊളിച്ചു നീക്കിയിരുന്നു. ഇവിടെയാണ് പുതിയ ജലസംഭരണി നിർമിക്കുന്നത്. 6 മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കുമെന്ന് നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ പറഞ്ഞു.
തൂക്കുമരം മുതൽ വെന്നിയൂർ, ചുള്ളിപ്പാറ വരെയുള്ള ഭാഗങ്ങളിലേക്ക് കക്കാട്ടു നിന്നാണ് ജലവിതരണം നടത്തിയിരുന്നത്. പദ്ധതിയുടെ ഭാഗമായി കരിപറമ്പിലും ചന്തപ്പടിയിലും ജലസംഭരണി നിർമിക്കുന്നുണ്ട്. കരിപറമ്പിലേത് അവസാന ഘട്ടത്തിലാണ്. ചന്തപ്പടിയിൽ പ്രവൃത്തി ഈയാഴ്ച തുടങ്ങും. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്. ജലസംഭരണിയുടെ പ്രവൃത്തി ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർമാരായ സുജിനി മുളമുക്കിൽ, ആരിഫ വലിയാട്ട്, അസി. എക്സി എൻജിനീയർ അജ്മൽ, കമ്പനി അസി. എൻജിനീയർ അനസ് എന്നിവർ സന്ദർശിച്ചു.