തുയ്യം ഗവ. എൽപി സ്കൂള്‍: ചുറ്റുമതിൽ തകർന്ന് സുരക്ഷാഭീഷണി

Mail This Article
×
എടപ്പാൾ ∙ സ്കൂളിന്റെ തകർന്നു കിടക്കുന്ന ചുറ്റുമതിൽ സുരക്ഷാഭീഷണി ഉയർത്തുന്നതായി പരാതി. തുയ്യം ഗവ. എൽപി സ്കൂളിന്റെ മതിലിന്റെ ഒരു ഭാഗമാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. ഇതുമൂലം രാത്രി സമയത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം വർധിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാനായി പഞ്ചായത്ത് നിർമിച്ച കോർട്ട് തെങ്ങ് മുറിഞ്ഞു വീണു തകർന്നു. ഇത് മുറിച്ചു മാറ്റാനും നടപടി ഉണ്ടായില്ല. പഞ്ചായത്ത് അധികൃതരോട് വിവരം പറഞ്ഞെങ്കിലും മതിൽ പുനർനിർമിക്കാൻ നടപടിയായിട്ടില്ല. തുക അനുവദിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.