ADVERTISEMENT

വളവന്നൂർ∙ സ്കൂൾ വിട്ടു വീട്ടിലേക്കു നടന്നുപോകുകയായിരുന്ന കുട്ടികളെ തെരുവുനായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ, ചെരിപ്പ് ഊരിയെറിഞ്ഞു പ്രതിരോധിക്കാൻ ശ്രമിച്ച മൂന്നാം ക്ലാസുകാരി‌‌യുടെ ധീരതയ്ക്കു നാടിന്റെ സല്യൂട്ട്. പൂളക്കൽ–മാതൃകുണ്ട് റോഡിനു സമീപം കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. ചെറവന്നൂർ ജിഎംഎൽപി സ്കൂളിലെ വിദ്യാർഥിനിയായ പാറമ്മലങ്ങാടി ജപ്പാൻപടി സ്വദേശി മാഞ്ഞാമ്പള്ളി അബ്ദുൽ വാഹിദിന്റെ മകൾ ഇഷയാണു ചെരിപ്പ് ഊരിയെറിഞ്ഞു നായ്ക്കളെ പിന്തിരിപ്പിച്ചത്.

വീടിന്റെ 200 മീറ്റർ അകലെവച്ചാണ് ഇഷ‌, കൂട്ടുകാരായ ഷഹ്‍മ, അൻഫ എന്നിവരുടെ പിറകേ നാ‌യ്ക്കൾ കൂട്ടമായി ഓടിയത്.  നായ്ക്കളെ കണ്ടു മൂവരും ഓടിയെങ്കിലും പിന്നീടു ഇഷ ചെരിപ്പ് ഊരി എറിഞ്ഞതിനാൽ നായ്ക്കൾ പിന്തിരിഞ്ഞ് ഓടുകയായിരുന്നു. സമീപ വീട്ടിലെ സിസിടിവി ദൃശ്യം സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് ഇഷയുടെ ധീരത നാടറിഞ്ഞത്. പാറമ്മലങ്ങാടിയിലെ വിവിധ സംഘടനകൾ ഇഷയെ അനുമോദിക്കാനുള്ള ഒരുക്കത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com