ADVERTISEMENT

കുറ്റിപ്പുറം ∙ മഴ നിലച്ചതോടെ ഈ വർഷവും ഇരുകര മുട്ടാതെ ഒഴുകുകയാണ് ഭാരതപ്പുഴ. 3 വർഷം മുൻപാണ് അവസാനമായി നിള നിറഞ്ഞൊഴുകിയത്. ഈ വർഷം ഏതാനും ദിവസം ശക്തമായ മഴ ലഭിച്ചിട്ടും പരന്നൊഴുകാനുള്ള ജലം ഭരതപ്പുഴയിൽ എത്തിയില്ല. തൃത്താല വെള്ളിയാങ്കൽ റഗുലേറ്റർ കം ബ്രിജിന്റെ ഏതാനും ഷട്ടറുകൾ മാത്രമാണ് തുറന്നിട്ടുള്ളത്. ജില്ലയിലൂടെ പല ഭാഗത്തും പുഴ ഇപ്പോഴും നീർച്ചാൽ മാത്രമാണ്. 

ഇടവത്തിൽ കുത്തിയൊലിച്ചിരുന്ന ഭാരതപ്പുഴ വിസ്മൃതിയിലാണിപ്പോൾ. കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റർ കം ബ്രിജ് യാഥാർഥ്യമായാൽ കുറ്റിപ്പുറം ഭാഗത്ത് ജലസംഭരണം നടക്കും. ചമ്രവട്ടം റഗുലേറ്ററിൽ ജലസംഭരണം കാര്യക്ഷമമായാൽ മാത്രമേ കുറ്റിപ്പുറം മുതൽ തിരുനാവായവരെയുള്ള ഭാഗത്ത് ജലനിരപ്പ് ഉയരുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com