ADVERTISEMENT

പരപ്പനങ്ങാടി ∙ മിഠായി നൽകി കുട്ടികളെ പീഡനത്തിനിരയാക്കുന്ന മധ്യവയസ്കൻ വീണ്ടും പിടിയിൽ. ഉള്ളണം അട്ടക്കുഴങ്ങര തെക്കുംപറമ്പിൽ മുഹമ്മദ് കോയയെയാണ് (60) എസ്ഐ ആർ.യു.അരുണും സംഘവും പിടികൂടിയത്. മിഠായി നൽകി വശീകരിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് ഇയാൾ വീണ്ടും പൊലീസിന്റെ പിടിയിലായത്. 

ഒരു വർഷം മുൻപ് സമാനമായ കേസിൽ ഇയാൾ പിടിയിലായിരുന്നു. സ്ഥിരമായി കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ശല്യം ചെയ്യുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. പരപ്പനങ്ങാടി കോടതി ഇയാളെ റിമാൻഡ് ചെയ്തു. എസ്ഐ ആർ.യു.അരുണിന് പുറമേ, എസ്ഐ ജയദേവൻ, ഡബ്ല്യുസിപിഒ സുധ, എസ്‍സിപിഒ അനൂപ്, സിപിഒമാരായ മഹേഷ്, അർജുൻ, സച്ചിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com