ADVERTISEMENT

മൃഗസംരക്ഷണം;കൺട്രോൾ റൂം 
∙ കാലവർഷം ശക്തമായ സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ നഷ്ടം റിപ്പോർട്ട് ചെയ്യാൻ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. 0483 2736696, 7907000922.

സംവരണ സീറ്റിൽ പ്രവേശനം നാളെ
∙ മമ്പാട് എംഇഎസ് കോളജിൽ വിവിധ കോഴ്സുകളിൽ എസ്‌സി, എസ്ടി വിഭാഗങ്ങൾക്കു സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിനു നാളെ 10.30നു കോളജ് ഓഫിസിൽ ഹാജരാകണം. 9495290001.

സെയിൽസ് അസിസ്റ്റന്റ് 
∙ മത്സ്യഫെഡിനു കീഴിൽ പറവണ്ണയിൽ ആരംഭിക്കുന്ന പെട്രോൾ, ഡീസൽ ബങ്കിലേക്കു സെയിൽസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. എസ്എസ്എൽസിയാണ് യോഗ്യത. അഭിമുഖം 10ന് രാവിലെ 11ന് മത്സ്യഫെഡിന്റെ തിരൂർ കെജി പടിയിലുള്ള ജില്ലാ ഓഫിസിൽ.

എൻആർഐ സീറ്റ് പ്രവേശനം
∙ ഐഎച്ച്ആർ‌ഡിയുടെ കീഴിലുള്ള വിവിധ എൻജിനീയറിങ്  കോളജുകളിലേക്ക് 2024-25 അധ്യയന വർഷത്തിൽ എൻആർഐ സീറ്റുകളിൽ ഓൺലൈൻ വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://nri.ihrd.ac.in. അവസാന തീയതി: 29ന് വൈകിട്ട് 5ന്. 8547005000. www.ihrd.ac.in.

അഡ്മിഷൻ ആരംഭിച്ചു
∙ കോഴിക്കോട് ലിങ്ക് റോഡിലെ കെൽട്രോൺ നോളജ് സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
കോഴ്സുകൾ: അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് (1 വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷൻ എഫക്ട് ( 3 മാസം), ഡിപ്ലോമ ഇൻ ഡേറ്റ സയൻസ് ആൻഡ് എഐ ( 6 മാസം), ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് (8 മാസം), പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ മാനേജ്മെൻറ് (1 വർഷം), പ്രഫഷനൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി (1 വർഷം), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം), വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി (3 മാസം), കംപ്യൂട്ടർ നെറ്റ്‌വർക്കിങ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് റൂട്ടിങ് ആൻഡ് സ്വിച്ചിങ് ടെക്നോളജി, ഡിപ്ലോമ ഇൻ ഫുൾസ്റ്റാക് വെബ് ഡിസൈൻ ആൻഡ് ഡവലപ്മെൻറ് യൂസിങ് ജാവ ആൻഡ് പൈത്തൺ, പ്രഫഷനൽ ഡിപ്ലോമ ഇൻ യുഐ/യുഎസ് ഡിസൈൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക് മെയ്ന്റനൻസ് (1 വർഷം) യോഗ്യത: എസ്എസ്എൽസി / പ്ലസ്ടു. 0495 2301772.

ഫോട്ടോജേണലിസം; അപേക്ഷ ക്ഷണിച്ചു
∙ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralamediaacademy.org. അവസാന തീയതി 20. കൊച്ചി സെന്റർ - 8281360360, 0484-2422275, തിരുവനന്തപുരം സെന്റർ - 9447225524, 0471-2726275.

സ്‌പോർട്‌സ് ക്വോട്ട പ്രവേശനം 
∙ ജില്ലയിലെ ഗവ. ഐടിഐകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 6282133943.

ഡിപ്ലോമ പ്രവേശനം
 എസ്ആർസി കമ്യൂണിറ്റി കോളജ് 2024 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്‌ടു/ തത്തുല്യം. അവസാന തീയതി 20. 9846033001. 

ഡെമൺസ്ട്രേറ്റർ
∙ ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എകെഎൻഎം ഗവ. പോളിടെക്നിക് കോളജിൽ ഡെമൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിങ് തസ്തികയിലേക്കുള്ള അഭിമുഖം 9ന് രാവിലെ 10ന്. 9400006449.

സെക്യൂരിറ്റി ഗാർഡ്
∙ മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്എംസി വഴി സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നു. പ്രതിദിനം 400 രൂപയാണ് വേതനം. കൂടിക്കാഴ്ച ജൂലൈ 8ന് 10.30 ന്.

പരിശീലനം
∙ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ക്ഷീരസംഘം പ്രൊക്യൂർമെന്റ് / ലാബ് അസിസ്റ്റന്റുമാർക്കായി പരിശീലനം നൽകുന്നു. 9 മുതൽ 11 വരെ ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിലാണ് പരിപാടി. നാളെ വൈകിട്ട് 5ന് മുൻപ് റജിസ്റ്റർ ചെയ്യണം. 9048376405. 

∙ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തിയ വയർമാൻ പരീക്ഷ (2023) വിജയിച്ചവർക്കുള്ള പരിശീലന പരീക്ഷ ക്ലാസ് 11ന് 8.30ന് മലപ്പുറം കോട്ടപ്പടി ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ നടക്കും. 0483 2950003.

∙ കെൽട്രോണിന്റെ മോണ്ടിസോറി അധ്യാപക പരിശീലന കോഴ്‌സിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. 9072592412, 9072592416.

വനമഹോത്സവം
∙ മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ വനമഹോത്സവത്തിന്റെ ഭാഗമായി നാളെ രാവിലെ 10.30നു ഹൈസ്കൂൾ വിദ്യാർഥികൾക്കായി നിലമ്പൂർ ഫോറസ്റ്റ് ഡിവിഷൻ കോൺഫറൻസ് ഹാളിൽ വച്ച് ജലച്ചായ ചിത്രരചന മത്സരം നടത്തും. 9496363665

ജോലി ഒഴിവ്
∙ മമ്പാട് എംഇഎസ് കോളജിൽ ക്ലാർക്ക്, അക്കൗണ്ടന്റ് ഒഴിവുകളിലേക്കു ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ളർക്ക് 8നു മുൻപ് അപേക്ഷിക്കാം. mesmcoffice@gmail.com 9495290001

വോട്ടർ പട്ടിക
. നിലമ്പൂർ നഗരസഭയിൽ 33 വാർഡുകളിലെ അന്തിമ വോട്ടർപട്ടിക നഗരസഭ വില്ലേജ്, ബ്ലോക്ക് ഓഫിസുകളിൽ നോട്ടിസ് ബോർഡുകളിലും, sec.kerala.gov.in ലും പ്രസിദ്ധീകരിച്ചു.  ആക്ഷേപമുള്ളവർ 15നു മുൻപ് ആപ്പ് വഴി തദ്ദേശ സ്വയംഭരണ ജോ.ഡയറക്ടർക്കു പരാതി നൽകണം.

ഞാറ്റുവേലച്ചന്ത
∙ നിലമ്പൂർ നഗരസഭ ഓഫിസ് പരിസരത്തു നാളെ 10നു ഞാറ്റുവേലച്ചന്ത നടത്തും. നടീൽ വസ്തുക്കൾ, നാടൻ പൊടികൾ തുടങ്ങിയവ ലഭിക്കും. കാർഷികയന്ത്രങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കുന്നതിന് അപേക്ഷ സ്വീകരിക്കും.

കാലിക്കറ്റ് സർവകലാശാലാ അറിയിപ്പുകൾ
പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
∙ അഫിലിയേറ്റഡ് കോളജുകളിലെ വിദ്യാർഥികൾക്കായി എട്ടിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബികോം, ബിബിഎ, ബികോം വൊക്കേഷനൽ ( സിയുസിബിസിഎസ്എസ് - 2014 മുതൽ 2016 വരെ പ്രവേശനം ) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയിലെ 12 ന് നടത്താൻ നിശ്ചയിച്ച ബികോം ആൻഡ് ബികോം വൊക്കേഷനൽ പേപ്പർ: BCM2CO2 മാർക്കറ്റിങ് മാനേജ്‌മെന്റ്, ബിബിഎ പേപ്പർ: BBAIICO2  ഐടി ഫോർ ബിസിനസ് ആൻഡ് മാനേജ്‌മെന്റ് എന്നീ പേപ്പറുകളുടെ പരീക്ഷകൾ തേഞ്ഞിപ്പലം കോഹിനൂരിലെ കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളജിൽ നടത്തും. സമയം 9.30 മുതൽ 12.30 വരെ. 

പരീക്ഷാ അപേക്ഷ
∙ ഒന്നാം സെമസ്റ്റർ എംവോക്. മൾട്ടിമീഡിയ, അപ്ലൈഡ് ബയോടെക്നോളജി, സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡേറ്റാ അനലിറ്റിക്സ് നവംബർ 2022 /  നവംബർ 2023 പരീക്ഷകൾക്ക് പിഴ കൂടാതെ 11 വരെയും 190 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
∙ അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ( സിബിസിഎസ്എസ്–പിജി 2019 പ്രവേശനം ) എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ  22ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാല ക്യാംപസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം
∙ എട്ടാം സെമസ്റ്റർ ബിആർക് ( 2020 പ്രവേശനം ) മേയ് 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
∙ പത്താം സെമസ്റ്റർ ബിബിഎ എൽഎൽബി ഓണേഴ്‌സ് ( 2019 പ്രവേശനം ) ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.
∙ ആറാം സെമസ്റ്റർ ബിആർക് (2014 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com