ADVERTISEMENT

തിരൂർ ∙ റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന അരിയും ഗോതമ്പും ഉൾപ്പെടെ 2,000 കിലോഗ്രാം ഉൽപന്നങ്ങൾ തിരൂർ വാടിക്കലുള്ള സ്വകാര്യ കെട്ടിടത്തിൽനിന്നു പിടികൂടി. സപ്ലൈകോ അധികൃതർക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.315 കിലോഗ്രാം പച്ചരി, 125 കിലോഗ്രാം പുഴുക്കലരി, 750 കിലോഗ്രാം കുത്തരി, 660 കിലോഗ്രാം  ഗോതമ്പ്, 70 പാക്കറ്റ് ആട്ടപ്പൊടി എന്നിവയാണു കണ്ടെടുത്തത്.ഇവയെല്ലാം മാങ്ങാട്ടിരിയിലുള്ള സപ്ലൈകോ ഗോഡൗണിലേക്കു മാറ്റി. ഇതിൽ ഏതാനും കിലോഗ്രാം അരി കേടായതാണ്.

തീരദേശത്തെ റേഷൻ കടകളിൽനിന്നു സാധനങ്ങൾ വാങ്ങുന്നവരിൽനിന്നു വാങ്ങി കൂടിയ വിലയ്ക്കു മറ്റിടങ്ങളിൽ മറിച്ചുവിൽക്കാനുള്ള ശ്രമമാണു നടന്നതെന്നാണു പ്രാഥമികാന്വേഷണത്തിൽ ലഭിച്ച വിവരം. കെട്ടിട ഉടമയ്ക്കു നോട്ടിസ് നൽകും. കലക്ടറുടെ നിർദേശപ്രകാരം മറ്റു നടപടികൾ സ്വീകരിക്കും. പരിശോധനയ്ക്കു തിരൂർ സപ്ലൈ ഓഫിസർ കെ.സി.മനോജ് കുമാർ, ഡപ്യൂട്ടി തഹസിൽദാർ ഹസീബലി അക്ബർ, റവന്യു ഇൻസ്പെക്ടർ ബി.രാജേഷ്, ഉദ്യോഗസ്ഥരായ വി.പി.ഷാജുദ്ദീൻ, എ.ഹരി, ടി.കെ.വിജിത്ത്, പി.ഫിൻരാജ്, അപർണ സജി എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com