ADVERTISEMENT

വളാഞ്ചേരി ∙ ഇരിമ്പിളിയം മങ്കേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം. വീടിനകത്ത് കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 21 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. താഴേ മങ്കേരിയിൽ പുഴക്കൽ മുഹമ്മദലിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെയാണ് സംഭവം.വീട്ടിൽ മുഹമ്മദലിയും ഭാര്യയും സഹോദരിയും മാത്രമാണുണ്ടായിരുന്നത്. ഇവരുടെ മക്കളും മരുമക്കളും വിദേശത്താണ്.

അടുക്കളഭാഗത്തെ ഗ്രിൽ തകർത്തിട്ടുണ്ട്. ജനൽക്കമ്പികളും വളച്ച നിലയിലാണ്. വീട്ടുടമയുടെ പരാതിയിൽ പൊലീസ് എത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ ഇരിമ്പിളിയം റോഡിലൂടെ 250 മീറ്ററോളം മുന്നോട്ട് ഓടി. തിരൂർ ഡിവൈഎസ്പി പി.പി.ഷംസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com