ADVERTISEMENT

തേഞ്ഞിപ്പലം ∙ പ്രദേശവാസികളുടെ സമരപരമ്പരകൾക്കും വർഷങ്ങൾ നീണ്ട നിയമനടപടികൾക്കും ഒടുവിൽ തേ‍ഞ്ഞിപ്പലം പഞ്ചായത്ത് വീണ്ടെടുത്ത ചാപ്പപ്പാറ ഭൂമിയിൽ കുടുംബാരോഗ്യകേന്ദ്രം കെട്ടിടനിർമാണം അന്തിമ ഘട്ടത്തിലേക്ക്.  ഇലക്ട്രിഫിക്കേഷൻ ജോലികൾ പുരോഗമിക്കുന്നു. മുറ്റത്ത് പൂട്ടുകട്ട സ്ഥാപിക്കാ‍ൻ ടെൻഡറായി. ഗേറ്റും ചുറ്റുമതിലും പൂർത്തിയാക്കാനുണ്ട്. 

പി.അബ്ദുൽ ഹമീദ് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 2.26 കോടി രൂപ മുടക്കിയാണ് കെട്ടിടം നിർമിക്കുന്നത്. 8 അടി റോഡ് 16 അടിയാക്കി വികസിപ്പിച്ച് പണികൾ തുടരുകയാണ്. മരാമത്ത് റോഡുമായി ബന്ധിപ്പിച്ച് 200 മീറ്റർ നീളത്തിലാണ് പുതിയ റോഡ്. അവിടുള്ള തോടിന്റെ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ മീതെ സ്ലാബിട്ട് റോഡിനായി ഉപയോഗിക്കുകയായിരുന്നു. മാസങ്ങൾക്കകം ഉദ്ഘാടനം ചെയ്യും.

സൗകര്യങ്ങളൊരുക്കാൻ 75 ലക്ഷം രൂപ വകയിരുത്തിയതായി നിർമാണപുരോഗതി വിലയിരുത്താനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത് പറഞ്ഞു. പ്രസിഡന്റിന്റെ അധ്യക്ഷതയിൽ അവലോകന യോഗവും ചേർന്നു. എം.സുലൈമാൻ, എ.പിയൂഷ്, എ.പി.മുജീബ്, ഹഫ്സത്ത് റസാഖ്, അസി. എൻജിനീയർ മഹേഷ്, ബ്ലോക്ക് പഞ്ചായത്ത് ഓവർസീയർ പരമേശ്വരൻ, മെഡിക്കൽ ഓഫിസർ നിഷാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റീന നായർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com