ADVERTISEMENT

മലപ്പുറം∙ മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ അംഗവുമായ എ.പി.ഉണ്ണികൃഷ്ണൻ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. തിരൂർ ജില്ലാ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ആണ്. മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ ദലിത് ലീഗിന്റെ മുൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. 

വേങ്ങര കണ്ണമംഗലം സ്വദേശി ആണ്. മൃതദേഹം ഇന്ന് വൈകിട്ട് 3ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫിസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് 5 മുതൽ 6 വരെ കണ്ണമംഗലം എരഞ്ഞിപ്പടി നാലുകണ്ടം മദ്രസയിൽ പൊതുദർശനം. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പരപ്പൻചിന കുടുംബം ശ്മശാനത്തിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com