ഒറ്റ രാത്രി; കാട്ടാനക്കൂട്ടം നശിപ്പിച്ചത് അരയേക്കർ കമുകിൻ തോട്ടം

Mail This Article
×
എടക്കര ∙ ഒറ്റ രാത്രികൊണ്ട് ആനക്കൂട്ടം നശിപ്പിച്ചത് അര ഏക്കർ സ്ഥലത്തെ മുഴുവൻ കൃഷിയും. പാലേമാട് ഒന്നാംപടിയിലെ വലിയപറമ്പിൽ ബഷീറിന്റെ കൃഷിയാണു നശിപ്പിച്ചത്. കൃഷിയിടം കണ്ടാൽ ‘ആന കയറിയ കരിമ്പിൻതോട്ടം’ എന്നു പറയുന്നത് അന്വർഥമാക്കുന്ന വിധമാണ്. കായ്ഫലമുണ്ടായിരുന്ന കമുകുകളിൽ ഒന്നുപോലും അവശേഷിപ്പിക്കാതെ പിച്ചിച്ചീന്തി നശിപ്പിച്ചു.
കഴിഞ്ഞ വർഷം ഈ കമുകുകളിൽ നിന്ന് 90,000 രൂപയ്ക്ക് അടയ്ക്ക വിറ്റതാണ്. അര ഏക്കർ സ്ഥലത്ത് ഇനി വിളയായിട്ട് ഒന്നുമില്ല. സമീപത്തെ കരിയംമുരിയം വനത്തിൽനിന്ന് ഇടയ്ക്ക് ആനകൾ എത്താറുണ്ടെങ്കിലും കൂട്ടമായി ആനകളെത്തി ഇതുപോലെ വിളകൾ നശിപ്പിച്ചിട്ടില്ല, 6 ആനകളടങ്ങുന്ന കൂട്ടമാണ് കൃഷി നശിപ്പിച്ചത്. വനാതിർത്തിയിൽ ആനകളെ പ്രതിരോധിക്കാൻ സ്ഥാപിച്ച വൈദ്യുതവേലി മാസങ്ങളായി പ്രവർത്തനരഹിതമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.