മലപ്പുറം ജില്ലയിൽ ഇന്ന് (06-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
ഐഎച്ച്ആർഡി
∙ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളജുകളിൽ 2024–25 അധ്യയന വർഷത്തിൽ എൻആർഐ സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. എറണാകുളം (04842575370,8547005097),ചെങ്ങന്നൂർ (0479-2454125, 8547005032),അടൂർ (04734230640,8547005100), കരുനാഗപ്പള്ളി (04762665935, 8547005036),കല്ലൂപ്പാറ (04692678983, 8547005034),ചേർത്തല (0478-2553416, 8547005038),ആറ്റിങ്ങൽ(0470-2627400, 8547005037), കൊട്ടാരക്കര (04742453300, 8547005039) എന്നിവിടങ്ങളിലാണ് സീറ്റ്. അപേക്ഷ സമർപ്പിക്കാൻ: https://nri.ihrd.ac.in. അവസാന തീയതി: 26. വിവരങ്ങൾക്ക്: 8547005000, www.ihrd.ac.in
കോഴ്സ്
∙ നാഷനൽ സർവീസ് സൊസൈറ്റി കൗൺസലിങ് ആൻഡ് കരിയർ ഗൈഡൻസ് സെന്റർ പദ്ധതിയിൽ ആറു മാസത്തെ ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഓൺലൈൻ രീതിയിൽ പൂർത്തിയാക്കാം. 7012804891, 9605265998.
സീറ്റൊഴിവ്
∙ മഞ്ചേരി നോബിൾ വനിതാ കോളജിൽ രണ്ടും മൂന്നും വർഷ ബിഎ ഇംഗ്ലിഷ്, ബികോം, ബിബിഎ, ബിഎസ്സി സൈക്കോളജി, ബിസിഎ സീറ്റ് ഒഴിവുണ്ട്. 8943147989.
ജില്ലാ സമ്മേളനം നാളെ
മലപ്പുറം∙ സൈൻ പ്രിന്റിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ മണ്ണാർമല ജിസാൻ അഡ്വഞ്ചർ അഗ്രികൾചറൽ പാർക്കിൽ നടക്കും. ഉച്ചയ്ക്കു രണ്ടിനു പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. കൗൺസിൽ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈകിട്ടു നാലിനു നടക്കുന്ന പൊതുസമ്മേളനം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്യും.