ADVERTISEMENT

തേഞ്ഞിപ്പലം ∙ കാക്കഞ്ചേരി ചന്തയിലേക്കും സമീപത്തെ പള്ളിയാളി റോഡിലേക്കും വഴി തടസ്സമായ എൻഎച്ച് ഉയരപ്പാതയുമായി ബന്ധപ്പെട്ട കുരുക്ക് ഒഴിവാക്കാൻ പദ്ധതി. എൻഎച്ചിൽനിന്ന് ചന്ത വഴിയുള്ള ഗ്രാമീണ റോഡിലേക്കും തിരിച്ചും വാഹനങ്ങൾക്ക് പോകാൻ പാകത്തിൽ പാത നിർമാണത്തിന് സ്ഥാന നിർ‍ണയം നടത്തി. രൂപരേഖ ചേലേമ്പ്ര പഞ്ചായത്ത് അധികൃതർക്ക് സമർപ്പിച്ചു. ഭരണസമിതി അംഗീകരിച്ച ശേഷം എൻഎച്ച് അതോറിറ്റിയുടെ അന്തിമാംഗീകാരത്തിന് കൈമാറും. വ്യക്തികളുടെ ഭൂമി സൗജന്യമായി ലഭ്യമാക്കിയാണ് പരിഹാര നീക്കം. മുൻപ് പലപ്പോഴും പ്രശ്ന പരിഹാരത്തിന് നടത്തിയ നീക്കം പാളുകയായിരുന്നു. 

എൻഎച്ചിന് അരികെ താഴ്‌വാരത്താണ് മൂന്നേക്കറിൽ ചന്തയുളളത്. ചന്തയുടെ സ്ഥലവുമായി ബന്ധപ്പെട്ടാണ് പള്ളിയാളി റോഡ്. എൻഎച്ചിലെ മഴവെള്ളപ്പാച്ചിൽ കാരണം റോഡ് താറുമാറായി. ചന്തയിലെ കൂടാരങ്ങളി‍ൽ മണ്ണും ചെളിയും നിറഞ്ഞു. 6 മാസമായി ചൊവ്വാഴ്ചച്ചന്ത എൻഎച്ചിലാണ് നടത്തുന്നത്. വാഹന ഗതാഗതത്തിന് ഉപയോഗിക്കാത്ത ഭാഗത്ത് എല്ലാ ചൊവ്വാഴ്ചയും ഉച്ച വരെ ചന്ത എന്നതാണ് രീതി.പള്ളിയാളി റോഡ് എൻഎച്ചിൽനിന്ന് 19 മീറ്റർ വരെ താഴ്ചയിലാണ്. അവിടെനിന്ന് വാഹനങ്ങൾക്ക് പോകാൻ പാകത്തിലുള്ള ചെങ്കുത്തായ റോഡ് നിർമിച്ചാലേ എൻഎച്ചുമായി ബന്ധിപ്പിക്കാനാകൂ. കയറ്റിറക്കം കുറച്ച് റോഡ് നിർമിക്കണമെന്നതാണു വെല്ലുവിളി.പ‍ഞ്ചായത്തിന്റെ രൂപരേഖ എൻഎച്ച് അതോറിറ്റി അംഗീകരിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ മറ്റ് മാർഗങ്ങളെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com