മലപ്പുറം ജില്ലയിൽ ഇന്ന് (07-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
ഓഫിസ് അറ്റൻഡന്റ്
∙ അമരമ്പലം സൗത്ത് ജിയുപി എസിൽ ഓഫിസ് അറ്റൻഡന്റ് ഒഴിവിൽ 10ന് 11ന് അഭിമുഖം നടത്തും. 9400631937.
അധ്യാപക ഒഴിവ്
∙ പോത്തുകല്ല് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി പൊളിറ്റിക്കൽ സയൻസ്, (സീനിയർ) എച്ച്എസ്‌സ്ടി കെമിസ്ട്രി (ജൂനിയർ) താൽക്കാലിക അധ്യാപക നിയമനത്തിന് അഭിമുഖം 12ന് 11ന്. 9447631750∙ നെടുങ്കയം ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ നിയമനത്തിന് അഭിമുഖം 11ന് 11ന്. ∙ മണിമൂളി ക്രൈസ്റ്റ് കിങ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 11ന്. 9048751199 ∙ മലപ്പുറം ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഉറുദു, ഇംഗ്ലിഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്.∙ മലപ്പുറം കോട്ടപ്പടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം മാത്‍സ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്
സീറ്റ് ഒഴിവ്
∙ ചുങ്കത്തറ മാർത്തോമ്മാ കോളജിൽ മൂന്നാം സെമസ്റ്റർ ബിഎ ഇക്കണോമിക്സ്, ബിഎസ്‌സി ഫിസിക്സ്, ബിഎസ്‌സി ബോട്ടണി, ബിഎസ്‌സി കംപ്യൂട്ടർ സയൻസ് (സ്വാശ്രയ വിഭാഗം), എന്നീ ബിരുദ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 11ന് മുൻപ് കോളജിൽ അപേക്ഷ സമർപ്പിക്കണം.