ADVERTISEMENT

പെരിന്തൽമണ്ണ ∙ കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ നിന്ന് പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയിലേക്കുള്ള ബൈപാസ് റോഡായ പെരിന്തൽമണ്ണ ജൂബിലി റോഡ് വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും കെണിയായി. റോഡിൽ നിത്യേനയെന്നോണമാണ് അപകടങ്ങൾ.പ്രധാന ജംക്‌ഷനിലെ വാഹനത്തിരക്ക് മൂലം ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.പട്ടാമ്പി, ചെർപ്പുളശ്ശേരി ഭാഗങ്ങളിലേക്കുള്ള ബസുകളും സ്‌റ്റാൻഡിൽ നിന്ന് ഇതുവഴിയാണ് കടന്നു പോകുന്നത്.

ജൂബിലി റോഡ് പരിസരത്തെ എംഇഎസ് സ്‌കൂൾ, കാദർമൊല്ല യുപി സ്‌കൂൾ, ഭാരത് ഗ്യാസ് ഏജൻസി, ഹെൽത്ത് സെന്റർ, ആയുർവേദാശുപത്രി എന്നിവിടങ്ങളിലേക്കെല്ലാമായി ദിനേന നൂറു കണക്കിന് ആളുകൾ വേറെയും ഇതുവഴി യാത്ര ചെയ്യുന്നുണ്ട്.കഴിഞ്ഞ നഗരസഭാ കൗൺസിലിന്റെ കാലത്താണ് പാടെ തകർന്ന റോഡിൽ ഇന്റർലോക്ക് കട്ട വിരിച്ചത്. എന്നാൽ ഇത് മാസയങ്ങൾക്കകം തന്നെ തകർന്നതോടെ വീണ്ടും അറ്റകുറ്റപ്പണി നടത്തി. നഗരസഭാ കൗൺസിലർ മുൻകയ്യെടുത്ത് വീണ്ടും കുഴിയടച്ചെങ്കിലും പാടെ തകർന്ന നിലയിലായി.റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷ* നേതാവ് പച്ചീരി ഫാറൂഖ്, കൗൺസിലർ പത്തത്ത് ജാഫർ, പ്രവാസി ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കരുവാത്ത് ഹസ്സൻ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com