ADVERTISEMENT

എടപ്പാൾ ∙ വിദ്യാർഥികളുടെ ബൈക്ക് യാത്രയ്ക്കെതിരെ നടപടിയുമായി പൊലീസ്. പല വിദ്യാർഥികളും ബൈക്കുകളിൽ ആണ് സ്കൂളുകളിലേക്ക് എത്തുന്നത്. സ്കൂളിന് പരിസരത്തെ വീടുകളിലും പൊതുസ്ഥലങ്ങളിലും വാഹനം നിർത്തിയിട്ടാണ് ക്ലാസിൽ എത്തുക. ഇത്തരക്കാരെ പിടികൂടാനാണ് മഫ്തി പൊലീസ് രംഗത്തിറങ്ങിയത്.

കുമരനെല്ലൂർ ഹൈസ്കൂളിലേക്ക് എത്തിയ വിദ്യാർഥികളുടെ വാഹനങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചെടുത്തു. ഇവ പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രക്ഷിതാക്കളെ വിളിച്ചു വരുത്തി കനത്ത പിഴ ഈടാക്കിയ ശേഷമാണ് വിട്ടുനൽകിയത്. പല സ്കൂളികളിലും സമാനമായ അവസ്ഥയാണ്. വിദ്യാർഥികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com