ADVERTISEMENT

എടപ്പാൾ ∙ 2 കോടി രൂപ ചെലവിൽ കാലടി – ആനക്കര റോഡിന്റെ നവീകരണം തുടങ്ങി. ഇതിന്റെ ഭാഗമായി ആനക്കരയിൽ കാന നിർമാണം, റോഡിന്റെ പാർശ്വഭിത്തി കെട്ടൽ, ടാറിങ് എന്നിവ ആരംഭിച്ചു. മലപ്പുറം – പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. സംസ്ഥാനപാതയിലെ കണ്ടനകത്ത് ചേരുന്ന റോഡിന്റെ പല ഭാഗങ്ങളും തകർന്നത് യാത്രക്കാരെ വലച്ചിരുന്നു.

മഴ ശക്തമായതോടെ അപകടങ്ങളും പതിവായി. ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡിന്റെ പാർശ്വഭിത്തികൾ പൊളിച്ചു നീക്കിയിരുന്നെങ്കിലും അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല.ഇതും അപകടങ്ങൾക്ക് കാരണമായി. നിലവിൽ റോഡ് നവീകരണം ആരംഭിച്ചത് ജനങ്ങൾക്ക് ആശ്വാസമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com