ADVERTISEMENT

പൊന്നാനി ∙ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നഗരവീഥികളിലെ ഫ്ലെക്സ് ബോർഡുകൾ നീക്കിത്തുടങ്ങി. പൊതുനിരത്തുകളിൽ സ്ഥാപിച്ച ബോർഡുകളും ബാനറുകളുമാണ് അഴിച്ചു മാറ്റുന്നത്. അപകടകരമായ രീതിയിലാണ് പല ബോർഡുകളും നിലനിൽക്കുന്നത്.കാലവർഷം തുടങ്ങിയതോടെ പലതും റോഡിലേക്ക് മറിഞ്ഞുവീഴാൻ തുടങ്ങിയിരുന്നു. നഗരസഭയും പൊലീസും മരാമത്ത് വകുപ്പ് അധികൃതരും ചേർന്നാണ് ബോർഡുകൾ മാറ്റുന്നത്.പരസ്യബോർഡുകൾ മാറ്റാൻ നേരത്തേ ഉടമകൾക്ക് നിർദേശം നൽകിയിരുന്നതാണ്. പാലിക്കാത്തവരിൽ നിന്ന് അയ്യായിരം രൂപ പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com